ഒരുവര്‍ഷം കൊച്ചി മെട്രോയില്‍ സൗജന്യയാത്ര! നറുക്കെടുപ്പുമായി കെ.എം.ആര്‍.എല്‍

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് ഒരു വര്‍ഷം സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരം മുന്‍പിലെത്തുന്നു. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന നറുക്കെടുപ്പില്‍ ഭാഗ്യം തെളിഞ്ഞാല്‍ ഒരു വര്‍ഷം മെട്രോയില്‍ യാത്ര ഫ്രീ. ഒരു വര്‍ഷത്തേക്കു മെട്രോയില്‍ സൗജന്യ യാത്രയാണ് ഒന്നാം സമ്മാനം.

ആറു മാസവും മൂന്നു മാസവും സൗജന്യ യാത്രയുടെ രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്. 24, 25, 31, ജനുവരി ഒന്ന് തീയതികളില്‍ യാത്രചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. നറുക്കെടുപ്പിനായി യാത്രക്കാര്‍ ‘ക്യുആര്‍ കോഡ് ടിക്കറ്റ്’ ലക്കി ഡ്രോ ബോക്സില്‍ ഇടണം.

മെട്രോയുടെ ഓരോ സ്റ്റേഷനും സിഗ്‌നേച്ചര്‍ മ്യൂസിക് തയാറാക്കാനും കെഎംആര്‍എല്‍ പദ്ധതിയിടുന്നു. ട്രെയിനിനുള്ളിലും സ്റ്റേഷനുകളിലും ഈ സംഗീതം കേള്‍പ്പിക്കും. ഓരോ സ്റ്റേഷന്റേയും പൈതൃകം, പ്രത്യേകത എന്നിവ അടിസ്ഥാനമാക്കിയാവും സംഗീതം. പരീക്ഷണാടിസ്ഥാനത്തില്‍ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ ശനിയാഴ്ച ഇതു നടപ്പാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News