മെട്രോയില്‍ നാളെ സൗജന്യ യാത്ര; അവസരം ഒരുക്കി കെ.എം.ആര്‍.എല്‍

കൊച്ചി: കൊച്ചി മെട്രോയില്‍ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് അതിന് അവസരമൊരുക്കുന്നു. ഡിസംബര്‍ 5നാണ് കൊച്ചി മെട്രോ തങ്ങളുടെ യാത്രക്കാര്‍ക്കായി സൗജന്യ യാത്രയൊരുക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് സൗജന്യ യാത്രയെ കുറിച്ചുള്ള വിവരം കൊച്ചി മെട്രോ പങ്കുവച്ചത്.

ഞായറാഴ്ച വൈറ്റിലയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്രാ സൗകര്യം. ആലുവ, വൈറ്റില, ഇടപ്പളളി എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ഫേസ്ബുക്ക് കുറിപ്പ്

ഏറ്റവും വേഗത്തില്‍ സുരക്ഷിതവും സുഖകരവുമായി ലക്ഷ്യസ്ഥാനത്ത് എത്താന്‍ കൊച്ചി മെട്രോ യെപ്പോലെ മറ്റെന്നില്ല. ഓരോ ദിവസവും നിരവധി പേരാണ് ഈ യാത്രാ സൗകര്യം പ്രയോജനപ്പെടുത്തുന്നത്.
എന്നാല്‍ കൊച്ചി മെട്രോയില്‍ ഇതേവരെ യാത്ര ചെയ്തിട്ടില്ലാത്തവരുമുണ്ട്. അവര്‍ക്കായി ഇതാ കൊച്ചി മെട്രോ തികച്ചും സൗജന്യ മായി യാത്രയ്ക്ക് അവസരമൊരുക്കുന്നു.

ഡിസംബര്‍ 5 ാം തിയതി വൈറ്റിലയില്‍ നിന്നും ഇടപ്പള്ളിയിലക്കും ആലുവയില്‍ നിന്നും ഇടപ്പള്ളിയിലക്കും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. അസ്വദിക്കൂ ഈ യാത്ര. കൊച്ചി മെട്രോ യിലെ സുഖയാത്ര അനുഭവിച്ചറിയു. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News