കോട്ടയം:സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണനാ വിഭാഗത്തിന്(പിങ്ക് റേഷന്‍ കാര്‍ഡ്) അനുവദിച്ച സൗജന്യ പലവ്യഞ്ജന കിറ്റിന്‍റെ കോട്ടയം ജില്ലയിലെ വിതരണം ഏപ്രില്‍ 27ന് ആരംഭിക്കും. റേഷന്‍ കാര്‍ഡിന്‍റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് വിതരണം ക്രമീകരിച്ചിരിക്കുന്നത്. വിതരണക്രമം ചുവടെ. ഓരോ തീയതിയിലും പരിഗണിക്കുന്ന റേഷന്‍ കാര്‍ഡുകളുടെ അവസാനത്തെ
അക്കം ബ്രാക്കറ്റില്‍
ഏപ്രില്‍ 27(0), ഏപ്രില്‍ 28(1), ഏപ്രില്‍ 29(2), ഏപ്രില്‍ 30(3), മെയ് 2(4), മെയ് 3(5), മെയ്4(6), മെയ് 5(7), മെയ് 6(8), മെയ് 7(9).
നിശ്ചിത ദിവസങ്ങളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് വിതരണം ചെയ്യുന്നതാണ്. റേഷന്‍ കടകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്താവുന്നതാണ്.
കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കടയുടമകളും ജനങ്ങളും ശ്രദ്ധിക്കണം. ഒരേ സമയം അഞ്ചു പേരില്‍ കൂടുതല്‍ കാത്തു നില്‍ക്കരുത്. സാമൂഹിക അകലം ഉറപ്പാക്കണം. ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകളിലും കോട്ടയം മുനിസിപ്പാലിറ്റിയിലെ വാര്‍ഡുകളിലും കിറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.