ആലപ്പുഴ: ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ആലപ്പുഴ നോർത്ത് (ALappuzha North) സിപിഎം (CPM) ഏരിയാ സമ്മേളനം നിർത്തിവച്ചു. സജി ചെറിയാൻ (Saji Cherian), പി പി ചിത്തരഞ്ജൻ (P P Chitharanjan) വിഭാഗങ്ങൾ തമ്മിലാണ് തർക്കം രൂക്ഷമായത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും.
സംസ്ഥാനത്ത് ഭരണം നടക്കുന്നു എന്ന തോന്നൽ മാത്രമേയുള്ളു എന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നു. പോലീസ് സംവിധാനം നിഷ്ക്രിയം ആണെന്നും ചില പ്രതിനിധികൾ ആരോപിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎക്കെതിരെയും വ്യക്തിഹത്യ രൂക്ഷമായപ്പോൾ ആണ് തർക്കം മുറുകിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News