കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും സുറിയാനി ആരാധനാ ഗീതാലാപനങ്ങളിലൂടെ ശ്രദ്ധേയനുമായ ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ (85) നിര്യാതനായി. സംസ്‌കാരം 19ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു മൂന്നിന് ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളിയില്‍.
1961 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ശങ്കുരിക്കല്‍, മുട്ടം, കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, കുറ്റിപ്പുഴ, ഉദയംപേരൂര്‍, ഇരുമ്പനം-അമ്പലമുഗള്‍, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശേരി പള്ളികളില്‍ സേവനം ചെയ്തിട്ടുണ്ട്.
ഇടപ്പള്ളി വികാരിയായിരിക്കുമ്പോള്‍ മദര്‍ തെരേസ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്. സിഎംഎല്‍, ഡിസിഎംഎസ്, സേക്രട്ട് മ്യൂസിക്, തിരുബാലസഖ്യം, പൊന്തിഫിക്കല്‍ അസോസിയേഷനുകള്‍ എന്നിവയുടെ ഡയറക്ടറായിരുന്നു. 2011 മുതല്‍ തൃക്കാക്കര വിജോഭവനിലായിരുന്നു താമസം.
ഞാറയ്ക്കല്‍ ശങ്കുരിക്കല്‍ പരേതരായ ജോസഫും ത്രേസ്യാമ്മയുമാണു മാതാപിതാക്കള്‍. സഹോദരങ്ങള്‍: പോള്‍, റീത്ത, സിസ്റ്റര്‍ ആനി ജോസ് എസ്എബിഎസ്, ലൂസി, പരേതരായ ജേക്കബ്, മാത്യു, മറിയാമ്മ, സിസ്റ്റര്‍ അസീസി എസ്എബിഎസ്.
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഞാറയ്ക്കലിലെ വസതിയിലും 11.15 മുതല്‍ പള്ളിയിലും പൊതുദര്‍ശനത്തിനു വയ്ക്കും. മെത്രാപ്പോലീത്തമാരുടെ കാര്‍മികത്വത്തിലാകും സംസ്‌കാര ശുശ്രൂഷകള്‍.