ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് 10000 വിദ്യാർത്ഥികൾ,രഞ്ജിത്ത് ശങ്കറിൻ്റെ 4 ഇയേഴ്സ്

കൊച്ചി:പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 4 ഇയേഴ്സ് എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതും വേറിട്ട രീതിയിലായിരുന്നു.

പതിനായിരത്തിലധികം കോളെജ് വിദ്യാര്‍ഥികളാണ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളിലൂടെ കേരളപ്പിറവി ദിനത്തില്‍ പോസ്റ്റര്‍ ലോഞ്ച് ചെയ്തത്. കോതമംഗലം മാർഅത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരീസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തെത്തിയത്.

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രമായി തിരിച്ചെത്തുന്ന 4 ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്.

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ഡയറക്ടര്‍ ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ് തപസ് നായക്, വരികള്‍ സാന്ദ്ര മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, കലാസംവിധാനം സൂരജ് കുറവിലങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്ദിരൂർ, അസിസ്റ്റന്റ് ഡയറക്ടർ അനൂപ് മോഹൻ എസ്സ്,

ക്യാമറ അസിസ്റ്റന്‍റ് ഹുസൈൻ ഹംസ, ഡി ഐ രംഗ് റെയ്‌സ് മീഡിയ, വി എഫ് എക്സ് ഫോക്സ് ഡോട്ട് മീഡിയ, ഫിനാൻസ് കൺട്രോളർ വിജീഷ് രവി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ലിബിൻ വർഗീസ്, പ്രൊഡക്ഷൻ മാനേജർ എൽദോസ് രാജു, സ്റ്റിൽസ് സജിൻ ശ്രീ, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ. ചിത്രം നവംബർ 25 നു തിയറ്ററുകളിലെത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News