തൃശൂര്‍: നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിന്‍ (29) ആണ് ശിക്ഷിക്കപ്പെട്ടത്. തടവു ശിക്ഷ കൂടാതെ 1.75 ലക്ഷം രൂപ പിഴയും അടയ്ക്കും.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവിന്റേതാണ് വിധി.
തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് 2016ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ജിതിന്‍ കുട്ടിയെ പലവട്ടം ലൈംഗിക ചൂഷണം നടത്തിയെന്നാണ് കേസ്. വടക്കേക്കാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഗുണ്ടാ ലിസ്റ്റിലുള്ള ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്. പ്രോസിക്യൂഷനു വേണ്ടി കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ.എസ്.ബിനോയ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

