തൃശ്ശൂർ: ആദൂരില്‍ കളിക്കുന്നതിനിടെ കുപ്പിയുടെ മൂടി തൊണ്ടയില്‍ കുടുങ്ങി നാലുവയസ്സുകാരന്‍ മരിച്ചു. ആദൂരില്‍ താമസിക്കുന്ന കണ്ടേരി വളപ്പില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഷഹലാ (നാല്) ണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒന്‍പതോടെയാണ് കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പട്ടത്. ഉടന്‍ പന്നിത്തടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മുഫീദ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


