28.2 C
Kottayam
Monday, June 8, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിൽ

Must read

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്(52) പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ(54), പൂക്കോട്ടൂർ കെ പി അഷറഫ്(42) പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

പൂക്കോട്ടൂർ അറവങ്കരയിലുള്ള റൂമിൽവെച്ച് പ്രതികൾ പ്രായപൂർത്തിയാകാത്ത മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ഡി വൈ എസ് പി അബ്ദുൽ ബഷീറിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു.

അതേ സമയം കോഴിക്കോട് നാദാപുരത്തിന് സമീപം അരൂരില്‍ ഭിന്നശേഷിക്കാരിയായ ‘
യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. രാജന്‍, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.

വെളളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവ് പുറത്തു പോയ സമയത്ത് അരൂരിലെ വീട്ടിലെത്തിയ രാജന്‍ യുവതിയെ കടന്നു പിടിക്കുകയായിരുന്നുവെന്നാണ് പരാതി. തിരികെയെത്തിയ ഭര്‍ത്താവിനെ കണ്ടതോടെ ഇയാള്‍ രക്ഷപ്പെട്ടു. ബന്ധുക്കളേയും അയല്‍വാസികളേയും ഉടന്‍ വിവരമറിയിച്ചെങ്കിലും ഭര്‍ത്താവ് സംസാര ശേഷി ഇല്ലാത്ത ആളായതിനാല്‍ ഇവര്‍ക്ക് ആളെ തിരിച്ചറിയാനായില്ല. 

- Advertisement -

പിന്നീട് യുവതിയുടെ ഭര്‍ത്താവ് കടയില്‍ നില്‍ക്കുന്ന സമയത്ത് അതുവഴിയെത്തിയ രാജനെ സുഹൃത്തുക്കള്‍ക്ക് കാണിച്ച് കൊടുക്കുകയായിരുന്നു. ഇയാളെ യുവതിയും തിരിച്ചറിഞ്ഞു. ഇതിനിടെ സമീപത്തെ വീട്ടില്‍ കൂലിപ്പണിക്കെത്തിയ രതീഷും തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി ബന്ധുക്കളെ അറിയിച്ചു. 

- Advertisement -

പോലീസ് നടത്തിയ അന്വേഷണത്തിലും തുടര്‍ന്നുളള വൈദ്യ പരിശോധനയിലും പീഡനം നടന്നതായി വ്യക്തമായി. തുടര്‍ന്ന് രാജനേയും രതീഷിനേയും അറസ്റ്റ് ചെയ്തു. കൂലിവേലക്കാരായ രാജനും രതീഷും പുറമേരി പഞ്ചായത്തിലെ അരൂര്‍ സ്വദേശികളാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

⚠️ഷിഗെല്ല,എച്ച്1എൻ1, ഡെങ്കിപ്പനി,എലിപ്പനി, ചിക്കുൻഗുനിയ, മ‍ഞ്ഞപ്പിത്തം…. സാംക്രമിക രോഗവ്യാപനത്തിൽ സംസ്ഥാനത്ത് ദുരന്തസമാന സാഹചര്യം; അതീവ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ സാംക്രമിക രോഗവ്യാപനം കടുത്ത രീതിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ദുരന്തസമാനമായ അവസ്ഥയാണെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി വിലയിരുത്തി. കാലാവസ്ഥയിലുണ്ടായ പെട്ടെന്നുള്ള വ്യതിയാനങ്ങളും കനത്ത മഴയുമാണ് പകർച്ചവ്യാധികൾ ഇത്രയും വേഗത്തിൽ പടർന്നുപിടിക്കാൻ പ്രധാന...

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; തുടർച്ചയായ നാലാം ദിവസവും വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും കടുത്ത ഇടിവ് രേഖപ്പെടുത്തിയതോടെ ആഭരണ വിപണിയിൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറുന്നു. തുടർച്ചയായ നാലാം ദിവസമാണ് കേരളത്തിൽ സ്വർണ വില വലിയ രീതിയിൽ താഴേക്ക് പതിക്കുന്ന...

അല്പം സ്ഥലം തരൂ എന്ന് കരയുന്ന മകൻ, ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിച്ചുകൂടേ; പൊട്ടിത്തെറിച്ച്‌ സുപ്രിയ മേനോൻ

കൊച്ചി: നടന്‍ സലിം കുമാറിന്റെ സംസ്‌കാരച്ചടങ്ങില്‍ യുട്യൂബ് ചാനലുകള്‍ തള്ളിക്കയറിയ സംഭവത്തില്‍ വിമര്‍ശനമുന്നയിച്ച് നിര്‍മാതാവ് സുപ്രിയ മേനോന്‍. സംസ്‌കാരം നടക്കുന്നയിടത്ത് മൊബൈല്‍ ക്യാമറയുമായെത്തി തിക്കും തിരക്കുമുണ്ടാക്കിയവരോട് ചന്തു സലിം കുമാറിന് പരുഷമായി സംസാരിക്കേണ്ടിവന്നിരുന്നു....

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; മകനെ സ്കൂളിൽ വിടാൻ പോയ യുവതി കൊല്ലപ്പെട്ടു, മകന് പരിക്ക്

ഇടുക്കി: ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ സൂര്യനെല്ലിയിൽ കനത്ത മൂടൽമഞ്ഞിനിടെ ഉണ്ടായ ദാരുണമായ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ ദാരുണമായി കൊല്ലപ്പെട്ടു. സൂര്യനെല്ലി സ്വദേശിയായ വെള്ളസ്വാമിയുടെ മകൾ മാരിയമ്മാൾ (36) ആണ് കാട്ടാനയുടെ ചവിട്ടേറ്റ്...

Popular this week