24 C
Kottayam
Thursday, June 4, 2026

7 പേര്‍ ചേര്‍ന്ന് മരടില്‍ നിന്ന് കവര്‍ന്നത് 55 ലക്ഷം,സംഘത്തലവനെ വകവരുത്തി പണം സ്വന്തമാക്കാന്‍ സംഘാംഗങ്ങളുടെ ക്വൊട്ടേഷന്‍,തൃശൂരിലെ തട്ടിക്കൊണ്ടുപോക്കില്‍ വമ്പന്‍ ട്വിസ്റ്റ്‌

Must read

തൃശൂര്‍: മരട് കവര്‍ച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസില്‍ യുവതിയടക്കം നാലു പേര്‍ അറസ്റ്റില്‍. പടിയൂര്‍ സ്വദേശി കോഴിപറമ്പില്‍ വീട്ടില്‍ അനന്തു (26)വിനെ സഞ്ചരിച്ചിരുന്ന കാറടക്കം തട്ടിക്കൊണ്ട് പോയി വെടിമറയിലുള്ള ഒരു തട്ടുകടയുടെ പുറകില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

പ്രതികളായ കൂളിമുട്ടം ആല്‍ സ്വദേശി കാഞ്ഞിരത്ത് വീട്ടില്‍ ഷാജി (31), പാപ്പിനിവട്ടം മതില്‍മൂല സ്വദേശി പയ്യപ്പിള്ളി വീട്ടില്‍ നിഷാന (24), എറണാകുളം പറവൂര്‍ താനിപാടം വെടിമറ സ്വദേശി കാഞ്ഞിരപറമ്പില്‍ വീട്ടില്‍ മുക്താര്‍ (32) പറവൂര്‍ എസ്സാര്‍ വീട്ടില്‍ മുഹമ്മദ് ഷമീം ഖുറൈഷി (33) എന്നിവരെയാണ് ആളൂര്‍ hzeലീസ് അറസ്റ്റ് ചെയ്തത്. 2024 ഡിസംബര്‍ 25 ന് രാവിലെ 10.30 ഓടെ ആളൂര്‍ പോലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ കൊമ്പിടി എന്ന സ്ഥലത്ത് നിന്നാണ് അന്തുവിനെ തട്ടികൊണ്ടു പോയത്.

- Advertisement -

- Advertisement -

അനന്തുവും സുഹൃത്തുക്കളായ ആറു പേരും ചേര്‍ന്ന് 2024 ഡിസംബര്‍ 19ന് രാവിലെ 11ന് എറണാകുളം ജില്ലയിലെ തൈക്കുടത്തുള്ള സ്വകാര്യ ഫൈനാന്‍സ് സ്ഥാപനത്തിന് മുന്‍വശത്ത് വെച്ച് എറണാകുളം സ്വദേശികളുടെ മുഖത്ത് പെപ്പര്‍ സ്‌പ്രേ അടിച്ചും മറ്റും ഉപദ്രവിച്ച് കൈവശം ഉണ്ടായിരുന്ന 50 ലക്ഷം രൂപ കവര്‍ച്ച നടത്തിയിരുന്നു. ഈ സംഭവത്തില്‍ മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്ത അനന്തുവിനെ മരട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അനന്തുവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിവരം പുറത്തായത്.

കവര്‍ച്ചയിലൂടെ ലഭിച്ച പണം അപഹരിക്കുന്നതിന് വേണ്ടി ഷാജിയും ഫാരിസും വെടിമറയിലുള്ള ക്വട്ടേഷന്‍ ടീമും കൂടി ചേര്‍ന്ന് നിഷാന എന്ന പെണ്‍കുട്ടിയെ ഉപയോഗിച്ച്  25ന് രാവിലെ 10.30ന് അനന്തുവിനെ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തി. അവിടെനിന്ന് അനന്തു സഞ്ചരിച്ചു വന്ന കാറടക്കം വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോകുകയായിരുന്നു.

- Advertisement -

അവിടെയുള്ള തട്ടുകടയുടെ പുറകില്‍ വെച്ച് അനന്തുവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കാലില്‍ മുറിവ് ഉണ്ടാക്കി മുറിവില്‍ ടിന്നര്‍ ഒഴിച്ചും, ഗ്യാസ് ട്യൂബ് കൊണ്ട് അടിച്ചും കഴുത്ത്  ഞെരിച്ച് ശ്വാസം മുട്ടിച്ചും മറ്റും അനന്തുവിനെ ഗുരുതര പരിക്കേല്‍പ്പിച്ച് അനന്തുവിന്റെയും സുഹൃത്തുക്കളുടെയും കൈയ്യിലുണ്ടായിരുന്ന 14,60,000 രൂപയും അഞ്ച് കാറുകളും കവര്‍ച്ച ചെയ്തുവെന്ന് അനന്തു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും അനന്തുവിനെ തട്ടിക്കൊണ്ട് പോയത് ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമ്പിടിയില്‍ ആയതിനാല്‍ കേസ് ആളൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

കോടതിയുടെ അനുമതിയോടെ മരട് കവര്‍ച്ചക്കേസില്‍ ജയിലില്‍ കഴിയുന്ന അനന്തുവിനെ കണ്ട് ചോദിച്ചതില്‍ മതിലകം പോഴങ്കാവ് എന്ന സ്ഥലത്ത് നിന്ന് ഇവര്‍ പാപ്പിനിവട്ടം സ്വദേശിയായ ഷിനാസ് എന്നയാളെയും തട്ടിക്കൊണ്ട് പോയതായും അനന്തുവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വെടിമറയില്‍ എത്തിച്ച് മര്‍ദിച്ചിരുന്നുവെന്നും പറഞ്ഞു. അനന്തുവിനെ കൊമ്പിടിയില്‍ നിന്നും വെടിമറയിലേക്ക് തട്ടിക്കൊണ്ട് പോയ ഷാജിയും മുക്താറുമാണ് ഇപ്പോള്‍ അറസ്റ്റിലായവരില്‍ രണ്ടു പേര്‍. ഷമിം ഖുറൈഷിയുടെ തട്ടുകടയിലേക്കാണ് അനന്തുവിനെ തട്ടിക്കൊണ്ട് പോയത്. അവിടെ വച്ച് മൃഗീയമായി ഉപദ്രവിച്ചവരില്‍ ഷമിം ഖുറൈഷിയും ഉണ്ടായിരുന്നു. നിഷാനയാണ് അനന്തുവിനെ കൊമ്പിടിയിലേക്ക് വിളിച്ച് വരുത്തിയത്.

ഈ കേസില്‍ തട്ടികൊണ്ടുപോയ പ്രധാന പ്രതിയായ കോതപറമ്പ് സ്വദേശിയായ വൈപ്പിന്‍പാടത്ത് വീട്ടില്‍ ഫാരിസ് (39) മതിലകം പൊലീസ് സ്റ്റേഷനിലെ മറ്റൊരു കേസില്‍ റിമാന്‍റിൽ ആണ്. ഷാജിയെയും നിഷാനയെയും മതിലകത്തു നിന്നാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ എസ്.പി. ബി.കൃഷ്ണകുമാര്‍ ഐ.പി.എസ് ഈ കേസിന്റെ അന്വേഷണത്തിനായി ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഡി.വൈ.എസ്.പി. കെ.ജി സുരേഷ്, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി.എസ്. സുമേഷ്, കെ.എം ഗിരീഷ്, ഹരികൃഷ്ണന്‍, ജിബിന്‍ വര്‍ഗീസ്, ഡാന്‍സാഫ് എസ്.ഐ. സി.ആര്‍. പ്രദീപ്, എ.എസ് ഐ മിനിമോള്‍, സീനിയര്‍ സി.പി.ഒ  ഇ.എസ്.ജീവന്‍, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എ.ബി. നിഷാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. വെടിമറ സ്വദേശിയായ മുക്താര്‍ നിരവധി കേസുകളിലെ പ്രതിയാണ്.

ഷാജിക്ക് 2025 ല്‍ മതിലകം സ്റ്റേഷനില്‍ പൊലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച കേസും 2023 ല്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ തട്ടിപ്പ് കേസുണ്ട്. ആളൂര്‍ 2022 ല്‍ ആളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസും ആലുവ വെസ്റ്റ് പൊലിസ് സ്റ്റേഷനില്‍  ഒരു വധശ്രമ കേസും അടക്കം ആറ് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മുക്താര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week