വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.10 ഓടെയാണ് അപകടമുണ്ടായത്.
പുന്നോല്‍ സ്വദേശികളായ റോജ,ജയവല്ലി,മാഹി സ്വദേശി ഷിജില്‍ലാല്‍,കുഞ്ഞിപ്പള്ളി സ്വദേശി രഞ്ജു എന്നിവരാണ് മരിച്ചത്.കാര്‍ ഉടമയായ ചേതംഗലം സ്വദേശി സത്യനാഥന്റെ നില ഗുരുതരമാണ്.ഇയാളാണ് കാര്‍ ഓടിച്ചിരുന്നത്.
മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിലാണുള്ളത്. കാർ മൂരാടിലെ പെട്രോൾ പമ്പിൽനിന്ന് ഇന്ധനം അടിച്ച് പുറത്തിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്ക് പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

