24.2 C
Kottayam
Sunday, June 7, 2026

കോട്ടയം കൊലപാതകം: ഗുണ്ടാനേതാവ് പുല്‍ച്ചാടി ലുതീഷ് അടക്കം നാലുപേര്‍ കൂടി പിടിയില്‍

Must read

കോട്ടയം: കോട്ടയം ഷാന്‍ബാബു കൊലപാതകത്തില്‍ നാലുപേര്‍ കൂടി പിടിയിലായി. ഓട്ടോ ഡ്രൈവര്‍ ബിനു, ഗുണ്ടാ തലവന്‍ പുല്‍ച്ചാടി ലുതീഷ്, സുധീഷ്, കിരണ്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും പിടിയിലായതായി പൊലീസ് അറിയിച്ചു. കോട്ടയം കീഴുക്കുന്ന് ഉറുമ്പേത്ത് ഷാന്‍ബാബു( 19) ആണ് കൊല്ലപ്പെട്ടത്. ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഓട്ടോയുടെ ഡ്രൈവറാണ് പാമ്പാടി എട്ടാംമൈല്‍ സ്വദേശി ബിനു.

ഞായറാഴ്ച രാത്രി 9.30 ന് ഷാനിനെ ഓട്ടോറിക്ഷയില്‍ കയര്റി മാങ്ങാനത്തിന് സമീപം ആനത്താനത്ത് എത്തിച്ചു മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് കേസില്‍ അറസ്റ്റിലായ ജോമോന്‍ പൊലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ന് കെ കെ റോഡില്‍ കളക്ടറേറ്റിന് അടുത്ത് ഈസ്റ്റ് പോലീസ് സ്റ്റേഷന്റെ മുറ്റത്താണ് ഷാനിന്‍രെ മൃതദേഹം ജോമോന്‍ കൊണ്ടിട്ടത്.

പോലീസിന് തന്നെ ഒറ്റുകൊടുത്തുവെന്ന സംശയത്തിന്റെ പേരിലാണ് ജോമോന്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട ഷാന്‍ എതിര്‍ സംഘാംഗങ്ങളുടെ ഒപ്പം ഉല്ലാസയാത്ര പോയതും ഫോട്ടോ സമൂഹമാധ്യങ്ങളില്‍ പങ്കുവെച്ചതും സംശയം ബലപ്പെടുത്തി. ഷാന്‍ മുഖേന എതിര്‍ സംഘത്തലവനായ സൂര്യനെ കണ്ടെത്താനും ജോമോന്‍ പദ്ധതിയിട്ടു. കൊല്ലപ്പെട്ട ഷാനിന്റെ സുഹൃത്ത് സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ജോമോന്റെ എതിര്‍ സംഘത്തിന്റെ തലവനാണ് സൂര്യന്‍ എന്നറിയപ്പെടുന്ന കഞ്ഞിക്കുഴി സ്വദേശി ശരത് പി രാജ്.

കൊടൈക്കനാല്‍ യാത്രയ്ക്കിടയിലെടുത്ത ചിത്രം മൂന്നു ദിവസം മുമ്പ് സൂര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഇതിന് ലൈക്കടിച്ചതോടെയാണ് ഷാന്‍ ജോമോന്റെ നോട്ടപ്പുള്ളിയായത്. മണര്‍കാട് സ്വദേശി ലുതീഷിന്റെ ഗുണ്ടാ സംഘത്തിലെ അംഗമാണ് കേസിലെ പ്രതിയായ ജോമോന്‍. കൊല്ലപ്പെട്ട ഷാന്‍ബാബു ജോമോന്റെ ഉറ്റ സുഹൃത്തുമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ജോമോന്റെ സുഹൃത്തായ ലുതീഷിനെ തൃശൂരില്‍ വച്ച് സൂര്യനും സംഘവും മര്‍ദിച്ചിരുന്നു.

- Advertisement -

പ്രതികാരത്തിന് ഒരുങ്ങുന്നതിനിടെ ലുതീഷും ജോമോനും പൊലീസിന്റെ പിടിയിലായി. ഇവരെ പൊലീസ് കാപ്പ ചുമത്തി നാടു കടത്തി. ഒറ്റാണ് പൊലീസ് പിടികൂടാന്‍ കാരണമെന്ന് വിശ്വസിച്ച ജോമോന്‍ ഒറ്റിയവരെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സൂര്യനോടൊപ്പമുള്ള ഷാനിന്റെ ചിത്രം പുറത്തുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week