കോട്ടയത്ത് നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടില്‍ മരിച്ച നിലയില്‍; ഫോണ്‍ വിളിച്ചറിയിച്ചത് അമ്മ, ദുരൂഹത

കോട്ടയം: കോട്ടയത്ത് നാലു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു – സൂസന്‍ ദമ്പതികളുടെ ഏക മകന്‍ ഇഹാനെയാണ് മരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയുടെ അമ്മ സൂസനാണു റിജോയെ ഫോണില്‍ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവറായ റിജോ വാര്‍ഡംഗം ആന്റണിയെ വിവരമറിയിച്ചു.

ഇരുവരും ഉടന്‍ വീട്ടിലെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്നു പോലീസ് അറിയിച്ചു.കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News