വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തിൽ നിന്ന് കാണാതായ നാലു കുട്ടികളേയും കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന മൂന്നുപേരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നാണ് മൂന്നുപേരും ട്രെയിൻ കയറിയത്. കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്.

ചേവായൂര്‍ ബോയ്‌സ് ഹോമില്‍നിന്നാണ് നാല് ആണ്‍കുട്ടികളെ കാണാതായത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കുട്ടികള്‍ കടന്നുകളഞ്ഞത്. ശനിയാഴ്ച രാവിലെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടതെന്നാണ് ബാലമന്ദിരം അധികൃതര്‍ അറിയിച്ചത്. നാലുപേരും 17 വയസുകാരാണ്.

ഹോസ്റ്റലിലെ ശൗചാലയത്തിനകത്തെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ കടന്നുകളഞ്ഞത്. ബാലമന്ദിരം അധികൃതരുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷൊർണൂരിൽ നിന്ന് മൂന്നേപർ പിടിയിലാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News