28.8 C
Kottayam
Tuesday, June 16, 2026

ആലുവാ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി; ഒഡിഷ സ്വദേശികളായ ആറുപേര്‍ അറസ്റ്റില്‍

Must read

ആലുവ: ആലുവ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ആലുവ പോലീസ് നടത്തിയ ഓപ്പറേഷന്‍ ക്ലീന്‍ പരിശോധനയില്‍ നാല് കിലോ കഞ്ചാവും 855 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഒഡിഷ സ്വദേശികളായ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. ചൊവ്വാഴ്ച രാത്രി ആലുവ പമ്പ് കവലയില്‍നിന്നാണ് ഒഡിഷ കണ്ടമാല്‍ സ്വദേശി മമത ദിഗിലി (28) നെ നാല് കിലോ കഞ്ചാവുമായി ആദ്യം പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ നടന്ന മറ്റൊരു പരിശോധനയിലാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 855 ഗ്രാം ഹാഷിഷ് ഓയിലുമായി അഞ്ചുപേര്‍ പിടിയിലായത്. ഒഡിഷ സ്വദേശികളായ ശിവ ഗൗഡ (29), കുല്‍ദര്‍ റാണ (55), ഇയാളുടെ ഭാര്യ മൊയ്ന റാണ (35), സഹായികളായ സന്തോഷ് കുമാര്‍ (32), രാംബാബു സൂന (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

മമത ദിഗില്‍ ഒഡിഷയില്‍നിന്ന് തീവണ്ടി വഴി കഞ്ചാവ് എത്തിച്ച് ഇവിടെ കിലോഗ്രാമിന് 25,000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്. കഞ്ചാവ് കച്ചവടം ചെയ്ത ശേഷം ഇവര്‍ അടുത്ത തീവണ്ടിയില്‍ തിരിച്ചുപോകും. പിടികൂടിയ ഹാഷിഷ് ഓയിലിന് കിലോയ്ക്ക് 25 ലക്ഷം രൂപ വില വരും. ശിവ ഗൗഡയാണ് ഇവരുടെ തലവന്‍. പോലീസ് സംശയിക്കാതിരിക്കാന്‍ കുടുംബമായാണ് ഇവര്‍ വന്നത്.

- Advertisement -

- Advertisement -

ഡാന്‍സാഫുമായി ചേര്‍ന്നാണ് ആലുവ പോലീസ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഡിവൈ.എസ്.പി. ടി.ആര്‍. രാജേഷ്, സി.ഐ.മാരായ സോണി മത്തായി, വി.ആര്‍. സുനില്‍, എസ്.ഐ.മാരായ കെ. നന്ദകുമാര്‍, എസ്.എസ്. ശ്രീലാല്‍, ചിത്തുജി, സിജോ ജോര്‍ജ്, എ.എസ്.ഐ.മാരായ പി.എ. നൗഷാദ്, സാജിത, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

Popular this week