27.7 C
Kottayam
Thursday, June 18, 2026

നാലുനാൾ മഴ,വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Must read

തിരുവനന്തപുരം: കേരളത്തിലെ മഴ സാഹചര്യം മാറുന്നുവെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രം നൽകുന്നത്. കാലവർഷം അടുത്ത നാല് ദിവസങ്ങളിൽ ശക്തമായേക്കുമെന്നാണ് വ്യക്തമാകുന്നത്. 18 ാം തിയതി മുതൽ 21 ാം തിയതി വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 18 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 20 ാം തിയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അന്ന് ഏറ്റവും കൂടുതൽ മഴ സാധ്യത. 21 നും എട്ട് ജില്ലകളിൽ യെല്ലോ ജാഗ്രതയുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് 21 ന് ഏറ്റവും കൂടുതൽ മഴ സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം.

- Advertisement -

അടുത്ത മണിക്കൂറുകളിൽ 10 ജില്ലകളിൽ മഴ സാധ്യത

- Advertisement -

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 10 ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതലെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പേകിയിട്ടുണ്ട്. 4 മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി,  തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് മഴ സാധ്യത ശക്തം.

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

- Advertisement -

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് (17-06-2023)  വൈകിട്ട് 05.30 PM  വരെ 2.2 മുതൽ 2.6 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 55 cm നും 75 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.


മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. 
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂൽ നേതാക്കളെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ച് പോലീസ്; ‘രാമരാജ്യം ഇങ്ങനെ’യെന്ന് ബിജെപി

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് (TMC) നേതാക്കളെ പോലീസ് വിലങ്ങണിയിച്ച് ജനമധ്യത്തിലൂടെ നടത്തിച്ച സംഭവം ദേശീയ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള വിവാദങ്ങൾക്കും കടുത്ത പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. പാർട്ടിക്കും അറസ്റ്റിലായ ജഹാംഗീർ...

കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനും പരിക്ക്! മലപ്പുറത്ത് സ്‌കൂട്ടർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി വൻ അപകടം; ഒരാൾ മരിച്ചു

മലപ്പുറം: വെളിമുക്ക് ദേശീയപാതയിൽ സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് താഴെപ്പാലം സ്വദേശി ഇബ്രാഹിം (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.സ്‌കൂട്ടർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൃതദേഹം...

‘ജവാൻ’ മദ്യ ഉത്പാദനം മുടങ്ങിയതിൽ ദുരൂഹത; അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ജനപ്രിയ മദ്യ ബ്രാൻഡുകളിൽ ഒന്നായ ‘ജവാൻ’ റമ്മിന്റെ ഉത്പാദനം പെട്ടെന്ന് മുടങ്ങിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ച് എക്സൈസ് മന്ത്രി എം. ലിജു രംഗത്തെത്തി. ഫാക്ടറിയിലെ ഉത്പാദനം പടിപടിയായി...

കോട്ടയത്ത് എബോളയെന്ന് സംശയം;മെഡിക്കൽ കോളേജിൽ 52കാരി നിരീക്ഷണത്തിൽ

കോട്ടയം: സുഡാനിൽ നിന്നെത്തിയ പാലാ സ്വദേശിനിക്ക് എബോളയെന്ന് സംശയം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അമ്പത്തിരണ്ടുവയസ്സുകാരിയാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സൗത്ത് സുഡാനിൽ നിന്ന് ഉഗാണ്ട വഴിയാണ് കേരളത്തിലെത്തിയത്. നിലവിൽ എബോളയുമായി ബന്ധപ്പെട്ട...

പശ്ചിമേഷ്യയിൽ വീണ്ടു സമാധാനത്തിൻ്റെ പുലരിയിലേക്ക്; കരാറിൽ ഒപ്പുവെച്ച് ട്രംപും പെസഷ്കിയാനും

വാഷിങ്ടൺ: അമേരിക്ക-ഇറാൻ കരാർ പ്രാബല്യത്തിൽ വന്നതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയ്ക്ക് ശേഷം വെർസൈൽസ് കൊട്ടാരത്തിൽ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ...

Popular this week