തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് മുതല്‍ നാല് ദിവസത്തേയ്ക്കാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് വ്യാപക മഴ ലഭിക്കുക. തുലാവര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ആരംഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കും. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനുള്ള സാധ്യതയുമുണ്ട്