24.9 C
Kottayam
Saturday, June 6, 2026

49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തി, കരുവന്നൂര്‍ ബാങ്കുതട്ടിപ്പിനെപ്പറ്റി നേരത്തെ പരാതി ലഭിച്ചിരുന്നു: മന്ത്രി വാസവന്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ 49 സഹകരണബാങ്കുകളില്‍ ക്രമക്കേട് കണ്ടെത്തിയതായി സര്‍ക്കാര്‍. സഹകരണബാങ്കുകളിലെ ക്രമക്കേടില്‍ 68 പേര്‍ക്കെതിരെ നടപടി എടുത്തെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ച് നേരത്തെ തന്നെ സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു.

2019 ല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം നടത്തിയിരുന്നുവെന്നും വാസവന്‍ പറഞ്ഞു. അടുത്തിടെ കിട്ടിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നടപടി സ്വീകരിച്ചതെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ബാങ്കുകളില്‍ കൂടുതല്‍ സംഭവിക്കുന്നത് ഓഡിറ്റ് സംവിധാനത്തിലെ പോരായമകളാണ് എന്നതിനാല്‍ കുറ്റമറ്റ രീതിയില്‍ ഓഡിറ്റ് സംവിധാനം പുതുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

കരുവന്നൂര്‍ സഹകരണബാങ്കില്‍ 300 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ബാങ്കില്‍ ഒരേ ഭൂമിയുടെ ആധാരങ്ങള്‍ കാട്ടി പലതവണ ഉടമ അറിയാതെ വായ്പ എടുത്തെന്നായിരുന്നു പരാതി. കേസില്‍ ഭരണസമിതിയിലുള്‍പ്പെട്ട സിപിഎം നേതാക്കള്‍ അടക്കം അറസ്റ്റിലായിരുന്നു. ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റും കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week