ഗുരുഗ്രാം: അപകടത്തില്‍ പരിക്കേറ്റ പശുവിനെ ചികിത്സിച്ച മൃഗ ഡോക്ടര്‍മാര്‍ ഞെട്ടി. നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റില്‍ നിന്ന് 71 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു. കൂടാതെ ജീര്‍ണിക്കാന്‍ കഴിയാത്ത വസ്തുക്കളില്‍ ഉള്‍പ്പെടുന്ന ഗ്ലാസ്, സ്‌ക്രൂ, പിന്‍ തുടങ്ങിയവയും വയറ്റില്‍ കണ്ടെത്തി. നിരവധി മാസങ്ങള്‍ കൊണ്ട് ഇവ ശരീരത്തിന് അകത്ത് എത്തിയതാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
ഹരിയാന ഫരീദാബാദിലാണ് സംഭവം. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുവിനെയാണ് കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ മൃഗാശുപത്രയില്‍ എത്തിച്ചു. വയറ്റില്‍ ചവിട്ടുന്നത് കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ വയറ്റില്‍ പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്ബാരം കണ്ടെത്തിയത്. വേദന കൊണ്ടാണ് വയറ്റില്‍ ചവിട്ടുന്നത്. എക്സ്റേയിലാണ് മാലിന്യം കണ്ടെത്തിയത്. നാലു മണിക്കൂര്‍ നീണ്ട സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് പശുവിന്റെ വയര്‍ വൃത്തിയാക്കിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നു. അപകടനില പൂര്‍ണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുത്ത പത്തുദിവസം നിര്‍ണായകമാണെന്ന് ഡോക്ടര്‍ അതുല്‍ മൗര്യ പറയുന്നു. മാസങ്ങള്‍ കൊണ്ടാകാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വയറ്റില്‍ അടിഞ്ഞുകൂടിയതെന്ന് ഡോക്ടര്‍ പറയുന്നു.