CrimeKeralaNews

നാല്പത്തഞ്ചുകാരിയെ വിവസ്ത്രയാക്കി മർദിച്ചു: അമ്മയും മകനുമടക്കം മൂന്നുപേർ അറസ്റ്റിൽ

മാഹി: നാല്പത്തഞ്ചുകാരിയെ വീട്ടിൽ വിളിച്ചുവരുത്തി വിവസ്ത്രയാക്കി ഫോട്ടോയെടുത്ത് മർദിച്ച സംഭവത്തിൽ അമ്മയും മകനുമടക്കം മൂന്നുപേരെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. പള്ളൂർ കൊയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപം പവിത്രത്തിൽ സി.എച്ച്.ലിജിൻ (37), അമ്മ എം.രേവതി (57), ലിജിന്റെ സുഹൃത്ത് പാറാൽ പൊതുവാച്ചേരി സ്കൂളിന് സമീപം നിധി നിവാസിൽ കെ.എം.നിമിഷ (28) എന്നിവരെയാണ് പള്ളൂർ എസ്.ഐ. ഇ.കെ.രാധാകൃഷ്ണൻ അറസ്റ്റ് ചെയ്തത്. മാഹി കോടതി മൂവരെയും റിമാൻഡ് ചെയ്തു. ലിജിനെ മാഹി സബ് ജയിലേക്കും രണ്ട് സ്ത്രീകളെ കണ്ണൂർ സബ് ജയിലിലേക്കും അയച്ചു.

ഈ മാസം 21-നായിരുന്നു കേസിന് ആസ്പദമായ സംഭവം. അന്ന് ഉച്ചയ്ക്ക് രണ്ടോടെ ലിജിന്റെ വീട്ടിൽ പോയ പരാതിക്കാരിയെ മൂവരും ചേർന്ന് ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ഫോട്ടോയെടുക്കുകയും വീഡിയോയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി.

ചൂലും ശൗചാലയം വൃത്തിയാക്കുന്ന ബ്രഷും ഉപയോഗിച്ച് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

ലിജിൻ പള്ളൂരിലെ ഫാൻസി ഷോപ്പ് ഉടമയാണ്. പുതുച്ചേരി എസ്.എസ്.പി. ദീപികയുടെ നിർദേശപ്രകാരം മാഹി എസ്.പി. രാജശങ്കർ വെള്ളാട്ട്, മാഹി സർക്കിൾ ഇൻസ്പെക്ടർ എ.ശേഖർ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button