സ്‌ക്രാപ്പ് തട്ടിപ്പ് കേസിൽ ആർഎസ്എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ

പാലക്കാട്: സ്‌ക്രാപ്പ് തട്ടിപ്പ് കേസില്‍ ആര്‍എസ്എസ് മുന്‍ ദേശീയ നേതാവും പട്ടാമ്പി ഞാങ്ങിട്ടിരി സ്വദേശിയുമായ കെ.സി. കണ്ണനും ഭാര്യ ജീജാ ഭായിയും അറസ്റ്റിലായി. മൂന്നര കോടി രൂപ തട്ടിയെന്ന ആന്ധ്രപ്രദേശ് സ്വദേശി മദുസൂദന റെഡ്ഡിയുടെ പരാതിയിലാണ് അറസ്റ്റ്. കര്‍ണാടകയിലെ സ്വകാര്യ പഞ്ചസാര ഫാക്ടറിയിലെ സ്‌ക്രാപ്പ് നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതി.

പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് മുന്‍ ആര്‍എസ്എസ് നേതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയതത്. 2022 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്.

കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന ഷുഗര്‍ കമ്പനിയിലെ സ്‌ക്രാപ്പ് നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വര്‍ഷം ഒന്ന് പിന്നിട്ടും കരാര്‍ പാലിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് മദുസൂദനന്‍ റെഡ്ഡി പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്.

ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് നീക്കം നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News