24.1 C
Kottayam
Sunday, June 7, 2026

കളിക്കുന്നില്ലെങ്കിൽ പന്തിനെ പിടിച്ചു പുറത്തിടണം, ‘സഞ്ജു വരട്ടെ’ ആഞ്ഞടിച്ച് മുൻ താരം

Must read

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരുന്നെങ്കിലും മലയാലി താരം സഞ്ജു സാംസണ് കളിക്കാന്‍ അവസരമൊന്നും ലഭിച്ചിരുന്നില്ല. രണ്ട് ടി20 മത്സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പര്‍. ഓപ്പണറായി കളിച്ച പന്ത് രണ്ട് മത്സരങ്ങളിലും പന്ത് നിരാശപ്പടുത്തുകയും ചെയ്തു. മറ്റൊരു യുവതാരം ഇഷാന്‍ കിഷനും കളിക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിക്കുന്നില്ലെന്ന ചോദ്യം ഉയര്‍ന്നു.

മോശം ഫോമിലുള്ള പന്തിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കുമ്പോള്‍ എന്തുകൊണ്ട് സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് ചോദ്യമുയര്‍ന്നു. മുന്‍ ഇന്ത്യന്‍ താരം രതീന്ദര്‍ സോധിയും പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ടീമിന് ബാധ്യതയായി മാറികൊണ്ടിരിക്കുകയാണ് റിഷഭ് പന്ത്. കാര്യങ്ങള്‍ ഇതുപോലെയാണ് പോകുന്നതെങ്കില്‍ സഞ്ജു സാംസണ് അവസരം നല്‍കുന്നതായിരിക്കും നല്ലത്. കാരണം ടി0 ലോകകപ്പിലെ തോല്‍വിയും പുറത്താകലും താങ്ങാനാവുന്നതിലും അപ്പുറത്തായിരുന്നു. ഒരുതാരത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരും. പുതിയ താരങ്ങളെ പരീക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

”എത്രത്തോളം മത്സരങ്ങള്‍ പന്ത് കളിക്കുമെന്നും എത്രകാലം അദ്ദേഹം ടീമില്‍ തുടരുമെന്നും കാലം തെളിയിക്കും. എല്ലാത്തിനും പരിധിയുണ്ട്. എത്രകാലമാണ് ഒരു താരത്തെ ഫോമിലാകുമെന്ന് കരുതി അവസരം കൊടുത്തുണ്ടിരിക്കുക. അയാള്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നില്‍ ടീമില്‍ നിന്നൊഴിവാക്കണം.” സോധി വ്യക്തമാക്കി.

ന്യൂസിലന്‍ഡിനെതിരായ ഏകദിന ടീമിലും സഞ്ജു ഇടം നേടിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് നാളെയാണ് ആരംഭിക്കുന്നത്. താരത്തിന് അവസരം ലഭിക്കുമോ എന്നുള്ള കാര്യം ഉറപ്പില്ല. ടി20 പരമ്പര കളിച്ച ടീമിനെ നിലനിര്‍ത്താനായിരിക്കും ടീം മാനേജ്‌മെന്റ് ശ്രമിക്കുക. അതേസമയം ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചിട്ടില്ല. എന്നാല്‍ കിഷന്‍, പന്ത് എന്നിവര്‍ ടീമിലെത്തുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week