തിരുവനന്തപുരം: മൂന്നാര്‍ മുന്‍ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്. കെ.ആര്.വി പ്ലാന്റേഷന് കേസില്‍ എസ്.പിയുടെ റിപ്പോര്‍ട്ട് തിരുത്തി രമേഷ് കുമാര്‍ ഹൈക്കോടതിയില്‍ തെറ്റായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി.
രമേഷ് കുമാറിന്റെ ഇടപെടലില്‍ ഹൈക്കോടതി ശക്തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News