ചെന്നൈ ∙ഡിഎംകെ മുൻ എംപി ഡി.മസ്താന്റെ (66) കൊലപാതകത്തിൽ മുഖ്യപ്രതിയായ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകൾ ഹരിദ ഷഹീനയും (26) അറസ്റ്റിൽ. ഗൂഢാലോചനക്കേസിലാണ് ഹരിദയെ അറസ്റ്റ് ചെയ്തത്. മസ്താന്റെ കൊലപാതകം ആസൂത്രണം ചെയ്തതു സഹോദരൻ ഗൗസ് പാഷയാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. പണം ഇടപാടു തർക്കത്തിന്റെ പേരിൽ മസ്താനെ ബന്ധുക്കളുടെ സഹായത്തോടെ വകവരുത്തിയ കേസിൽ ഗൗസ് പാഷയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മരുമകനും മസ്താന്റെ കാർ ഡ്രൈവറുമായിരുന്ന ഇമ്രാൻ പാഷയുടെ സഹായത്തോടെയായിരുന്നു കൊലപാതകം.
സ്വത്തു തര്‍ക്കമാണ് മസ്താന്റെ കൊലയ്ക്കു പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഗൗസ് പാഷയെ ചോദ്യം ചെയ്തതില്‍നിന്ന് അയാളുടെ മകള്‍ ഹരിദ ഷാഹിനയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നു പൊലീസിനു വ്യക്തമായി. തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
ഡിസംബർ 22 നാണ് മസ്താനെ മരിച്ച നിലയിൽ ഗൗസ് പാഷയുടെ മരുമകനും ഡ്രൈവറുമായ ഇമ്രാൻ പാഷയും ബന്ധു സുൽത്താനും ആശുപത്രിയിലെത്തിക്കുന്നത്. യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായി എന്നായിരുന്നു മൊഴി. എന്നാൽ, മൃതദേഹത്തിലെ പരുക്കുകൾ ശ്രദ്ധിച്ച മകൻ ഷാനവാസ് പരാതി നൽകുകയായിരുന്നു. തുടർന്ന് ഇമ്രാൻ പാഷ, സുൽത്താൻ എന്നിവരടക്കം 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇമ്രാൻ കടം വാങ്ങിയ 15 ലക്ഷത്തോളം രൂപ തിരികെ ചോദിച്ച മസ്താനെ വാഹനത്തിൽ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് കണ്ടെത്തൽ.
മസ്താനെ ഡിസംബർ 22നാണു മരിച്ച നിലയിൽ ഡ്രൈവറും ബന്ധുവും ചെങ്കൽപേട്ടിലെ ആശുപത്രിയിലെത്തിക്കുന്നത്. യാത്രക്കിടെ ഹൃദയാഘാതമുണ്ടായെന്നായിരുന്നു കൂടെയുണ്ടായിരുന്നവർ നൽകിയ മൊഴി. എന്നാൽ, മൃതദേഹത്തിന്റെ മൂക്കിലും മുഖത്തുമുണ്ടായിരുന്ന പരുക്കുകൾ ശ്രദ്ധിച്ച മകൻ ഗുഡുവഞ്ചേരി പൊലീസിൽ പരാതി നൽകുകായിരുന്നു. തുടർന്നു ഡ്രൈവർ ഇമ്രാൻ പാഷ, ബന്ധു സുൽത്താൻ, നസീർ തുടങ്ങി 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 15 ലക്ഷത്തോളം രൂപ ഇമ്രാൻ മസ്താനിൽ നിന്നു കടം വാങ്ങിയരുന്നു. ഇതു തിരികെ ചോദിച്ചതോടെയാണു കൊലപാതകം നടന്നത്. ഗുഡുവാഞ്ചേരിക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തിയ ശേഷം വാഹനത്തിന്റെ പിൻസീറ്റിൽ ഇരുന്ന സുൽത്താനും നസീറും ചേർന്ന് മസ്താനെ മൂക്കും വായും പൊത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ മുൻപു നൽകിയിരുന്ന മൊഴി. എന്നാൽ, വഴിയിലെ സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇതു ശരിയല്ലെന്ന് പൊലീസ് കണ്ടെത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ലഭിച്ചു. മറ്റ് 4 പേർക്കൊപ്പം മസ്താനെ കൊലപ്പെടുത്താൻ ആസൂത്രണം ചെയ്തത് താനാണെന്ന് ഇമ്രാൻ സമ്മതിച്ചു. എഐഎഡിഎംകെ പ്രതിനിധിയായി രാജ്യസഭാംഗമായ(1995-2001) മസ്താൻ പിന്നീട് ഡിഎംകെയിൽ ചേർന്നു. ഡോക്ടറായ അദ്ദേഹം ആശുപത്രിയും നടത്തിയിരുന്നു.