ന്യൂഡൽഹി: 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിനിടെ പാകിസ്താന്റെ പിടിയിലായശേഷം രക്ഷപ്പെട്ട് ഇന്ത്യ യിൽ തിരിച്ചെത്തിയ വ്യോമസേനാ മുൻ ഗ്രൂപ്പ് ക്യാപ്റ്റൻ ഡി.കെ. പരുൽകർ (82) അന്തരിച്ചു. മഹാരാഷ്ട്രയിലെ പുണെയിലാണ് അന്ത്യം. 1963- ലാണ് പരുൽകർ വ്യോമസേനയിൽ കമ്മിഷൻ ചെയ്തത്. വ്യോ മസേനാ അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിരുന്നു.1971-ലെ ഇന്ത്യ-പാക് യുദ്ധ ത്തിനിടെയാണ് വിങ് കമാൻഡറായിരുന്ന പരുൽകറും രണ്ട് സഹപ്രവർത്തകരും പാക് പിടിയിലായത്.
യുദ്ധത്തട വറയിൽ കഴിയവേ, ഇരുവരും ഇദ്ദേഹത്തിന്റെ നേതൃ ത്വത്തിൽ രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയായിരുന്നു. പരുൽകറിന്റെ മരണത്തിൽ ഐഎഎഫ് ദുഃഖം രേ ഖപ്പെടുത്തി. 1965-ൽ ഇന്ത്യ-പാക് യുദ്ധത്തിൽ ഇദ്ദേഹത്തി ന്റെ വിമാനത്തിനുനേരെ ശത്രുക്കൾ നടത്തിയ വെടിവെപ്പിൽ വലതു ചുമലിന് പരിക്കേറ്റിരുന്നു.
തകരാറിലായ വിമാനം ഉപേക്ഷിക്കാൻ (ഇജക്ട്) മേലധികാരിയുടെ നിർദേശം ലഭിച്ചിട്ടും പരുൽകർ വിമാനം തിരിച്ച് സൈനിക ക്യാമ്പിലേക്ക് എത്തിച്ചു. ഈ ധീരതയ്ക്ക് അദ്ദേഹത്തിന് വായുസേനാ മെഡൽ നൽ കിയിരുന്നു. വിശിഷ്ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്.


