കൊച്ചി: സംസ്ഥാനത്തെ വനം കൊള്ളയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തും. പഴയ കേസുകളും അന്വേഷിക്കാന്‍ തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. മുന്‍കാലങ്ങളിലെ അനധികൃത മരം മുറിക്കല്‍ കേസ് അന്വേഷണത്തില്‍ വനം വകുപ്പിന് വീഴ്ച പറ്റിയെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആലുവ പോലീസ് ക്ലബില്‍ വിവിധ വകുപ്പുകള്‍ കൂടിചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുട്ടില്‍ മരംമുറിക്കലുമായി ബന്ധപ്പെട്ടായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിന്റെ രൂപീകരണം. പല കേസുകളിലും കാര്യമായ വീഴ്ച സംഭവിച്ചു.
കാട്ടില്‍ മരം മുറിക്കാന്‍ അനുമതി കൊടുത്തതിലും വീഴ്ച സംഭവിച്ചുവെന്നും വിലയിരുത്തല്‍. പല വിഭാഗങ്ങളിലും കേസുകള്‍ കെട്ടികിടക്കുന്നുണ്ട്. കൊച്ചിയില്‍ തുടരുന്ന ഫോറസ്റ്റ് ഉദ്യോസ്ഥര്‍ക്ക് ഇന്ന് തന്നെ കര്‍ശന നിര്‍ദേശം നല്‍കിയേക്കുമെന്നും വിവരം.