കോഴിക്കോട് കാര്‍ ഇടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

കോഴിക്കോട്: തൊണ്ടയാട് ബൈപാസില്‍ കാറിടിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു. അവശനിലയില്‍ കണ്ടെത്തിയ പന്നിയ പിടികൂടാന്‍ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമിച്ചപ്പോള്‍ പന്നിയെ വെടിവയ്ക്കുകയായിരുന്നു.

ബൈപാസില്‍ കാട്ടുപന്നി കുറുകെ ചാടിയപ്പോഴാണ് കാറിടിച്ചത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. നിയന്ത്രണംവിട്ട വാഹനം മറ്റൊരു വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. ചേളന്നൂര്‍ സ്വദേശി സിദ്ദിഖ് (33) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. പന്നിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ഒമ്നി വാനില്‍ ഇടിക്കുകയായിരുന്നു. ഒമ്നി വാനില്‍ ഉണ്ടായിരുന്ന സിദ്ദിഖ് ആണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News