കട്ടപ്പന:ഇടുക്കിയിൽ ഓണത്തോടനുബന്ധിച്ച് ഏലം കർഷകരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പിരിവെടുത്തെന്ന പരാതിൽ നടപടിയുമായി വനം വകുപ്പ്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ വി ചെറിയാൻ ബീറ്റ്, ഫോറസ്റ്റ് ഓഫീസർ എ.രാജു എന്നിവരെ സസ്പന്‍റ് ചെയ്തു.
കോട്ടയം റേഞ്ചിലെ കുമിളി പുളിയൻമല സെക്ഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ഈ രണ്ട് പേർക്കല്ലാതെ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് എന്ന അന്വേഷിക്കുകയാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പരാതി നൽകിയ കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ മൊഴിയും വനംവകുപ്പ് രേഖപ്പെടുത്തി.
ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് ഡിഎഫ്ഒ ഷാൻട്രി ടോം സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലിയന്മല സെക്ഷൻ ഓഫീസിൽ നേരിട്ടെത്തി ഷാൻട്രി ടോം ഇന്ന് പരിശോധന നടത്തി.