24.9 C
Kottayam
Saturday, June 6, 2026

ദക്ഷിണ കൊറിയയിൽ കാട്ടുതീ,18 പേർ കൊല്ലപ്പെട്ടു; 27,00 പേരെ ഒഴിപ്പിച്ചു; നിരവധി വീടുകൾ കത്തി നശിച്ചു; പ്രസിദ്ധ ബുദ്ധക്ഷേത്രം അഗ്നിക്കിരയായി

Must read

സോള്‍: സോള്‍: ദക്ഷിണ കൊറിയയെ തന്നെ ഞെട്ടിച്ച് തെക്കുകിഴക്കന്‍ മേഖലയില്‍ കാട്ടുതീ ആളിക്കത്തുന്നതായി വിവരങ്ങൾ. കാട്ടുതീയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 20 ലധികം പേര്‍ക്ക് പൊള്ളലേറ്റു. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും ചേര്‍ന്ന് അതിവേഗം പടരുന്ന തീ നിയന്ത്രിക്കാന്‍ ഇപ്പോൾ പ്രയത്‌നിക്കുകയാണ്. പന്ത്രണ്ടിലധികം പ്രദേശങ്ങളിലാണ് തീ വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കാട്ടുതീയെ തുടര്‍ന്ന് ഏകദേശം 27,000 ആളുകളെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

മരിച്ചവരില്‍ ഒരാള്‍ അഗ്‌നിശമന വിഭാഗത്തിന്റെ ഹെലികോപ്റ്റര്‍ പൈലറ്റും ഉണ്ട്. ഹെലിക്കോപ്റ്റര്‍ ഉയിസോങ്ങിലെ പര്‍വതപ്രദേശത്ത് തകര്‍ന്നുവീണാണ് അപകടം. കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ട് തീപിടിച്ചാണ് നാലുപേര്‍ മരിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതുവരേയും പൂര്‍ണമായി നിയന്ത്രണ വിധേയമായിട്ടില്ല.

- Advertisement -

ദുരന്ത പ്രദേശങ്ങളിൽ നിന്നും 27,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 200 ലധികം കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. നിരവധി വീടുകൾ, ഫാക്ടറികൾ, വാഹനങ്ങൾ എന്നിവ നശിച്ചു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രം തീയിൽ കത്തിനശിച്ചതായി കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും തടി ഉപയോഗിച്ചുള്ള പ്രധാന കെട്ടിടങ്ങൾ തീയിൽ അകപ്പെട്ടു.

- Advertisement -

കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീയിൽ ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചു. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ്. തീ അണയ്ക്കാൻ എല്ലാ ശക്തിയും പ്രയോഗിക്കുമെന്നും ദക്ഷിണകൊറിയ ആക്ടിങ് പ്രസിഡൻറ് ഹാൻ ഡക്ക്-സൂ പറഞ്ഞു.

- Advertisement -

മിക്ക പ്രദേശങ്ങളിലും തീ അണയ്ക്കാൻ കഴിഞ്ഞെങ്കിലും കാറ്റ് ശക്തമായതോടെ വീണ്ടും പടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച 5-10 മില്ലിമീറ്റർ മഴ പ്രതീക്ഷിക്കുന്നതിനാൽ, തീ നിയന്ത്രിക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ നിയന്ത്രണത്തിന് വലിയ വെല്ലുവിളിയാകുകയാണ്. അതിനാൽ തെക്കുകിഴക്കൻ നഗരങ്ങളിലെ ഉദ്യോഗസ്ഥർ മൂവായിരത്തോളം കുടുംബങ്ങളെ ഒഴിപ്പിച്ചു. അണ്ടോങ്ങ്, ഉയിസോങ്, സാഞ്ചിയോങ്, ഉൽസാൻ എന്നിവിടങ്ങളിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശം വിതച്ചത്.

കൊറിയ ഫോറസ്റ്റ് സർവീസ് കാട്ടുതീ മുന്നറിയിപ്പ് നൽകിയതോടെ, വനങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതിനുമുമ്പുള്ള കാട്ടുതീകളുമായി താരതമ്യം ചെയ്യുമ്പോൾ, ഇത് ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ കാട്ടുതീ ആണെന്ന് പരിസ്ഥിതി വിദഗ്ദ്ധർ വ്യക്തമാക്കി. തീയണയ്ക്കാൻ കൂടുതൽ അഗ്നിശമന സേനാംഗങ്ങളും സൈനികരും വിന്യസിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വടക്കന്‍ ജിയോങ്സാങ് പ്രവിശ്യയിലെ സാഞ്ചിയോങ് കൗണ്ടിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കാട്ടുതീ ആരംഭിച്ചത്. പിന്നീട് തലസ്ഥാനമായ സിയോളില്‍ നിന്ന് ഏകദേശം 180 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഉസിയോങ് കൗണ്ടിയിലേക്ക് തീ വ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് ആന്‍ഡോങ്, ചിയോങ്സോങ്, യോങ്യാങ്, യോങ്ഡിയോക് കൗണ്ടികളിലേക്കും വ്യാപിച്ചു.

ഇതിനകം 42,000 ഏക്കര്‍ വനം കത്തിനശിക്കുകയും ഉയിസോങ്ങിലെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ ഗൗന്‍സ ക്ഷേത്രം ഉള്‍പ്പെടെ നൂറുകണക്കിന് കെട്ടിടങ്ങള്‍ ചാമ്പലാകുകയും ചെയ്തിട്ടുണ്ട്. ആന്‍ഡോങ്ങിലെയും മറ്റ് തെക്കുകിഴക്കന്‍ നഗരങ്ങളിലെയും പട്ടണങ്ങളിലെയും താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശമുണ്ട്.

തീ കൂടുതല്‍ അടുത്തുവരുന്നതിനാല്‍ അന്‍ഡോങ് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച വിനോദസഞ്ചാര കേന്ദ്രം ഹാഹോ ഫോക്ക് വില്ലേജില്‍ അധികൃതര്‍ അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഹാഹോ വില്ലേജില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ മാത്രമാണ് കാട്ടുതീ. എല്ലാ പ്രവചനങ്ങളെയും മറികടന്നാണ് കാട്ടുതീ വ്യാപിക്കുന്നതെന്ന് ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ വ്യക്തമാക്കി. പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ മാറണമെന്നും ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week