തൃശ്ശൂര്‍: റോഡിലേക്ക് വീണ മരച്ചില്ല മുറിക്കുന്നതിനിടെ വനം വകുപ്പ് ഇഡിസി അംഗത്തിന് ദാരുണാന്ത്യം. തൃശ്ശൂര്‍ ചിമ്മിനിയിലാണ് സംഭവം. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്‍ഖാദര്‍ ആണ് മരിച്ചത്. വൈദ്യുത കമ്പികള്‍ക്കു മുകളില്‍ വീണ മരം മുറിച്ച് മാറ്റുന്നതിനിടെ മരച്ചില്ല തലയില്‍ ഇടിച്ചാണ് മരിച്ചത്.
മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം, കെഎസ്ഇബി ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സര്‍ക്കാരിന്റെ ഇരു വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെ വീഴ്ച കൊണ്ടാണ് ഒരുജീവന്‍ നഷ്ടപ്പെട്ടതെന്നും ഇതിന് സര്‍ക്കാര്‍ തന്നെ പരിഹാരം കാണണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


