KeralaNews

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു; സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

കൊച്ചി: ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ടാറ്റൂ പാര്‍ലര്‍ ഉടമ പി എസ് സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. ടാറ്റു ചെയ്യവെ സുജേഷ് ലൈം?ഗീക അതിക്രമം നടത്തിയെന്നാണ് പരാതി. സ്പാനിഷ് വനിതയാണ് കൊച്ചി കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. ഇമെയിലിലൂടെയാണ് പരാതി നല്‍കിയിരിക്കുന്നത്.ഇടപ്പള്ളിയിലെ ഇങ്ക്‌ഫെക്ടഡ് സ്റ്റുഡിയോയിലായിരുന്നു സംഭവം.

കൊച്ചിയിലെ ഒരു കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി വിദേശ വനിതയെ ഇമെയില്‍ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്. സുജീഷിനെതിരെ നേരത്തെ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ റിമാന്‍ഡിലാണ് ഇയാളിപ്പോള്‍. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ നാല് കേസുകളും ചേരാനെല്ലൂര്‍ സ്റ്റേഷനില്‍ രണ്ട് കേസുകളുമാണ് ഇയാള്‍ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേര്‍ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ തെളിവുണ്ടെന്നും കൂടുതല്‍ തെളിവുകള്‍ ഇനിയും ശേഖരിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.കൊച്ചി ചേരാനെല്ലൂരിലെ ‘ഇങ്ക്‌ഫെക്ടഡ് ടാറ്റു പാര്‍ലര്‍’ ഉടമയാണ് സുജീഷ്. പ്രതിയെ ഇങ്ക്‌ഫെക്ടഡ് സ്റ്റുഡിയോയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button