24.2 C
Kottayam
Sunday, June 7, 2026

കോഴ്സ് പൂർത്തിയാക്കിയ വിദേശ മെഡി. വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിന് അനുമതി

Must read

ന്യൂഡൽഹി: യുക്രെയിൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന കോഴ്സ്‌ പൂർത്തിയാക്കിയ മെഡിക്കൽ ബിരുദ വിദ്യാർത്ഥികൾക്ക് പ്രാക്‌ടിക്കൽ, ക്ളിനിക്കൽ പരിശീലനത്തിനുള്ള രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് ഇന്ത്യയിൽ നടത്താൻ നാഷണൽ മെഡിക്കൽ കമ്മിഷൻ അനുമതി നൽകി.

2022 ജൂൺ 30ന് മുൻപ് കോഴ്‌സ് പൂർത്തിയാക്കി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കാണ് ഒറ്റത്തവണത്തെ ഈ ഇളവ് ബാധകമെന്ന് മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിലാണ് നടപടി.

യുക്രെയിൻ, ചൈന എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ അധിനിവേശം, കൊവിഡ് തുടങ്ങിയവ മൂലം ഇന്ത്യയിലേക്ക് മടങ്ങേണ്ടി വന്ന, കോഴ്‌സ് പൂർത്തിയാക്കിയ എം.ബി.ബി.എസ് വിദ്യാർത്ഥികളെ ഇന്ത്യയിൽ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് പരീക്ഷ എഴുതാൻ അനുവദിക്കും. തുടർന്നാണ് വിദ്യാർത്ഥികൾക്ക് അവിടത്തെ പ്രതിസന്ധി കാരണം നഷ്‌ടമായ ക്ളിനിക്കൽ പരിശീലനം അടക്കം നേടാൻ അവസരം നൽകുന്ന രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കേണ്ടത്. ഇന്ത്യയിലെ സാഹചര്യങ്ങൾ മനസിലാക്കാനുള്ള പ്രായോഗിക പരിശീലനം കൂടിയാണിത്. രണ്ടു വർഷത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാലേ ഇന്ത്യയിൽ പ്രാക്‌ടീസ് ചെയ്യാനുള്ള രജിസ്‌ട്രേഷൻ ലഭിക്കൂ.

ചൈനയിലും യുക്രെയിനിലും പഠിച്ച 2017 വരെയുള്ള എം.ബി.ബി.എസ് ബാച്ചുകളിലെ വിദ്യാർത്ഥികൾക്ക് തീരുമാനം ഗുണം ചെയ്യും. അതിനു ശേഷമുള്ള ബാച്ചിലെ വിദ്യാർത്ഥികളുടെ കാര്യത്തിൽ ചൈനയിലാണെങ്കിൽ തിരിച്ചുപോക്കിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, യുക്രെയിനിൽ പഠിച്ചവർ ആശങ്കയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week