24 C
Kottayam
Thursday, June 4, 2026

ഭർതൃമാതാവുമായി ശാരീരികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചു, പീഡനം; ഗുരുതര ആരോപണവുമായി യുവതി

Must read

ലഖ്‌നൗ: ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും ആരോപിച്ച് പോലീസിനെ സമീപിച്ചത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

2022-ലാണ് യുവതിയും ഗാസിപൂര്‍ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് നിരന്തരം പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു. ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ഭര്‍തൃമാതാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിച്ചു. ഭര്‍തൃസഹോദരി തന്റെ വസ്ത്രങ്ങളെല്ലാം കൈക്കലാക്കി. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ഒരേവസ്ത്രം തന്നെ ധരിക്കേണ്ടിവന്നെന്നും മുറിയില്‍ തടങ്കലിലാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്.

2023-ല്‍ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയും ഉപദ്രവിച്ചു. ഇതിന്റെ പേരില്‍ ശാരീരികമായി പീഡിപ്പിച്ചു. വീട്ടില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു.

പിതാവ് ഭര്‍തൃവീട്ടില്‍ സന്ദര്‍ശനത്തില്‍ എത്തിയവേളയിലാണ് നേരിട്ട ഉപദ്രവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതി പിതാവിനൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെ, ഭര്‍തൃമാതാപിതാക്കള്‍ യുവതിയുടെ പിതാവിനെ വിളിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചു. ഇത്തേതുടര്‍ന്ന് യുവതിയും പിതാവും ഭര്‍തൃവീട്ടിലേക്ക് കാര്യങ്ങള്‍ സംസാരിക്കാനായി പോയി. എന്നാല്‍, ചര്‍ച്ചയ്ക്കിടെ അവിടെവെച്ച് തര്‍ക്കമുണ്ടാവുകയും ഇതിനുപിന്നാലെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week