24.4 C
Kottayam
Sunday, September 29, 2024

‘കേരളത്തിനു വേണ്ടി’ കലിയൂഷ്നിയുടെ കാലില്‍ ചുംബിച്ചു; ഷൈജു ദാമോദരനെതിരേ കടുത്ത വിമർശനം

Must read

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റര്‍വ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. കലിയുഷ്‌നിയോട് കാല്‍ തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയിൽ പറയുന്നു.

കേരളത്തിന്‌റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്. ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമർശനമായും പരിഹാസമായും സമൂഹമാധ്യമത്തിൽ നിറയുന്നത്. കേരളത്തിന്റെ ആരാധകർ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു.

ഷൈജുവിന്‍റെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിനിടെയായാരുന്നു സംഭവം. താരം അരുതെന്ന് പറഞ്ഞിട്ടും കാൽ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ഷൈജു ദാമോദരൻ ചുംബിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week