24.5 C
Kottayam
Saturday, September 14, 2024

ഹോസ്റ്റലിൽനിന്ന് ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

Must read

ഹരിപ്പാട് (ആലപ്പുഴ): ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. ചേപ്പാട് സ്വദേശി പ്രവീണ(20) ആണ് മരിച്ചത്. ഡല്‍ഹിയിലെ വി.എം.സി.സി. നഴ്സിങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം.

ജൂണ്‍ ആദ്യം ഹോസ്റ്റലില്‍നിന്നാണ് പ്രവീണയ്ക്ക് ഭക്ഷ്യവിഷബാധയേറ്റത്. നാല്‍പ്പതോളം കുട്ടികള്‍ ചികിത്സയിലായിരുന്നു. ആദ്യം ഹരിയാണയിലെ ജിന്തര്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവീണയെ പിന്നീട് ഹരിപ്പാട്ടെയും പരുമലയിലേയും ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.

പിന്നീട്, ​ഗുരുതരാവസ്ഥയില്‍ ആയതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചേപ്പാട് കുന്നേല്‍ സ്വദേശി പ്രദീപിന്റേയും ഷൈലജയുടേയും മകളാണ് പ്രവീണ. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ഹരിയാണയിലെ ഇസാറില്‍ സ്ഥിരതാമസമാണ്. അമ്മ ഷൈലജ അവിടെ വിദ്യാദേവി ജിന്തര്‍ സ്കൂളിലെ ജീവനക്കാരിയാണ്. സംസ്കാരം ചൊവ്വാഴ്ച രാത്രി 7.30-ന് വീട്ടുവളപ്പില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മകൾ മയക്കുമരുന്നുകേസില്‍ ഡൽഹി പോലീസിന്റെ കസ്റ്റഡിയില്‍’ അൻവർ സാദത്ത് എംഎൽഎയെ കബളിപ്പിച്ച് പണംതട്ടാൻ ശ്രമം

കൊച്ചി: ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും കുടുംബത്തേയും വ്യാജ സന്ദേശം നല്‍കി കബളിപ്പിക്കാന്‍ ശ്രമം. ഡല്‍ഹിയില്‍ പഠിക്കുന്ന അന്‍വര്‍ സാദത്തിന്റെ മകള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു സന്ദേശമെത്തിയത്. എംഎല്‍എയുടെ ഭാര്യയുടെ ഫോണിലേക്കാണ് സന്ദേശം...

അരവിന്ദ് കെജ്‍രിവാൾ ജയിൽ മോചിതൻ; എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി

ന്യൂഡല്‍ഹി:ഡല്‍ഹി മദ്യനയ അഴിമതി കേസിൽ തീഹാര്‍ ജയിലിൽ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ ജയിൽമോചിതനായി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെയാണ് മോചനം സാധ്യമായിരിക്കുന്നത്. തീഹാര്‍ ജയിലിന് പുറത്ത്...

കെഎസ്ആർടിസി ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ഉത്തരവ്, വിവാദം; പിന്നാലെ ഇടപെട്ട് മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ...

സുഭദ്ര കൊലപാതകം: ഒളിവിൽ പോയ പ്രതികളെ പിടിച്ച് പൊലീസ്; അറസ്റ്റ് മണിപ്പാലിൽ നിന്ന്

ആലപ്പുഴ: ആലപ്പുഴ കലവൂരിൽ വയോധികയായ സുഭദ്ര കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികളായ മാത്യൂസ്, ശർമിള എന്നിവർ പിടിയിലായത്. കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. സുഭ​ദ്രയുടെ സ്വർണ്ണവും പണവും കൈക്കലാക്കായിരുന്നു...

Popular this week