23.1 C
Kottayam
Tuesday, October 15, 2024

സുനിത വില്യംസ് നേത്ര പരിശോധനകള്‍ക്ക് വിധേയയായി;ആശങ്കകള്‍ ഉയരുന്നു

Must read

കാലിഫോര്‍ണിയ: ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയിലേക്ക് തിരിച്ചുവരാനാകാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും നേത്ര പരിശോധനകള്‍ക്ക് വിധേയരായതായി ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട്. ഐഎസ്എസിലെ യാത്രികരുടെ ആരോഗ്യ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ഇരുവരുടെയും പരിശോധന നടന്നത്. ഭൂമിയിലിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് തല്‍സമയം നിരീക്ഷിക്കാനാവുന്ന തരത്തിലായിരുന്നു പരിശോധനകള്‍. 

ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ ദൗത്യങ്ങള്‍ സഞ്ചാരികള്‍ക്ക് കാഴ്‌ചാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ സുനിതയെയും ബുച്ചിനെയും കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നുണ്ട്. ഇത്തരം കാഴ്‌ച്ചാപ്രശ്‌നങ്ങള്‍ മുമ്പ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളവരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നേത്ര പരിശോധനയ്ക്ക് പുറമെ ഐഎസ്എസിലുള്ള യാത്രികരുടെ എല്ലുകളുടെയും മസിലുകളുടെയും ആരോഗ്യം ഉള്‍പ്പടെയുള്ളവയും കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ദിനംപ്രതിയുള്ള ആരോഗ്യ പരിശോധനകള്‍ക്കും വ്യായാമത്തിനും പുറമെ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ വിവിധ ശാസ്ത്രീയ പഠനങ്ങളിലും ഗവേഷണങ്ങളിലും സുനിത വില്യംസും ബുച്ച് വില്‍മോറും പങ്കെടുക്കുന്നുണ്ട്. 

2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് വെറും എട്ട് ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍‌ലൈനര്‍ പേടകം കുതിച്ചത്. ‘ക്രൂ ഫ്ലൈറ്റ് ടെസ്റ്റ്’ എന്നായിരുന്നു ഈ ദൗത്യത്തിന്‍റെ പേര്. നാസയും സ്വകാര്യ കമ്പനിയായ ബോയിംഗും സഹകരിച്ചുള്ള കന്നി ബഹിരാകാശ യാത്രയായിരുന്നു ഇത്.

വിക്ഷേപണ ശേഷം പേടകത്തിന്‍റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു. ഒടുവില്‍ യാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകത്തെ ഭൂമിയിലേക്ക് മടക്കിക്കൊണ്ടുവരികയും സുനിതയുടെയും ബുച്ചിന്‍റെയും മടക്കയാത്ര 2025 ഫെബ്രുവരിയിലേക്ക് നാസ നീട്ടുകയും ചെയ്തു. 

സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകത്തിലാണ് 2025 ഫെബ്രുവരിയില്‍ സുനിത വില്യസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങുക. ഇരുവരുമില്ലാതെ സ്റ്റാര്‍ലൈനര്‍ പേടകം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ 2024 സെപ്റ്റംബര്‍ ഏഴാം തിയതി രാവിലെ 9:37ഓടെ സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തിരുന്നു. എങ്കിലും അപകട സാധ്യതയുണ്ടായിരുന്നതിനാല്‍ ഇരുവരുടെയും യാത്ര നീട്ടിയ തീരുമാനം ഉചിതമായിരുന്നുവെന്നാണ് നാസയുടെ പക്ഷം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ,രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; 5 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരുന്ന ദിവസങ്ങളിലുമായി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോർട്ട്. കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്നതിന്റെ മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതിനൊപ്പം മറ്റ് അഞ്ച് ജില്ലകളിൽ യെല്ലോ...

കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കും ; മുതിരപ്പുഴയാർ, പെരിയാർ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിര്‍ദ്ദേശം

ഇടുക്കി : ഇടുക്കിയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ. ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമുകൾ തുറന്നു വിടാൻ തീരുമാനം എടുത്തിരിക്കുന്നത്. ഇടുക്കി ജില്ലാ...

ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണം ; സിപിഎമ്മിനും അതേ അഭിപ്രായം തന്നെയാണെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം : ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ദേവസ്വം ബോർഡിന്റെയും അഭിപ്രായത്തിന് വിരുദ്ധമായ നിലപാടുമായി സിപിഎം. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ആവശ്യമാണെന്ന അഭിപ്രായം തന്നെയാണ് സിപിഎമ്മിനും ഉള്ളതെന്ന് സംസ്ഥാന സെക്രട്ടറി എം...

മണപ്പുറം ഫിനാൻസ് ജപ്തി ചെയ്ത വീട് സന്ധ്യയ്ക്ക് തിരികെ കിട്ടും ; പെരുവഴിയിലായ വീട്ടമ്മയ്ക്ക് കൈത്താങ്ങായി യൂസഫലി ; മുഴുവൻ കടവും ഏറ്റെടുക്കും

കൊച്ചി : എറണാകുളം പറവൂരില്‍ വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് കൈത്താങ്ങായി യൂസഫലി. സന്ധ്യയുടെ മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ്‌ അറിയിച്ചു. മണപ്പുറം ഫിനാൻസിൽ നിന്നും സന്ധ്യയുടെ പേരിൽ...

ഇന്ത്യയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ട്രൂഡോ, ഗൗരവമുള്ള ആരോപണങ്ങളെന്ന് കനേഡിയൻ പ്രതിപക്ഷനേതാവ്;ഇന്ത്യ – കാനഡ ബന്ധം വഷളാവുന്നു

ന്യൂഡൽഹി: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വാർത്താ...

Popular this week