29.4 C
Kottayam
Friday, June 5, 2026

കമിതാക്കൾ വഴക്കിട്ടു; ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ തല്ലി,വിഡിയോ

Must read

ഒഡിഷ:കമിതാക്കൾ തമ്മിലുള്ള വഴക്കില്‍ ഇടപെട്ട ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് യുവതിയെ മർദിച്ചു. ഒഡിഷ ഭുവനേശ്വറിലെ ഇന്ദിരാഗാന്ധി പാര്‍ക്കിനു സമീപം കമിതാക്കള്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്നുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. വഴക്കിന് സാക്ഷ്യം വഹിച്ച വഴിയിലൂടെ പോയ ഡെലിവറി ബോയ് യുവതിയെ പൊതുനിരത്തില്‍ വച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചൊവ്വാഴ്ചയാണ് സംഭവം. റോഡ് സൈഡില്‍ കമിതാക്കളായ രണ്ടു പേര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നതാണ് വീഡിയോയിലുള്ളത്. ടൂ വീലറില്‍ ഇരിക്കുന്ന കാമുകനോട് തൊട്ടടുത്ത് നില്‍ക്കുന്ന യുവതി ഉച്ചത്തില്‍ സംസാരിക്കുന്നതു കേള്‍ക്കാം. മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇരുവരും അതു ശ്രദ്ധിക്കുന്നില്ല. വഴക്ക് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഹെല്‍മെറ്റ് വച്ചിരിക്കുന്നതിനാല്‍ യുവാവിന്‍റെ മുഖം വ്യക്തമല്ല. ഇതിനിടയില്‍ യുവതി യുവാവിനെ കയ്യേറ്റം ചെയ്യുന്നുമുണ്ട്. കാഴ്ചക്കാര്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ തുടങ്ങിയതോടെ യുവതി കൂടുതല്‍ പ്രകോപിതയാവുകയും ഒരാളുടെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.

അപ്പോഴാണ് ഒരു ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ഇടപെട്ട് കമിതാക്കളുടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചത്. യുവതി ഉപയോഗിച്ച മോശം പ്രയോഗങ്ങളെ ഇയാള്‍ എതിര്‍ത്തപ്പോള്‍ പ്രകോപിതനാവുകയും മോശം ഭാഷയില്‍ അവനെ ശകാരിക്കുകയും ചെയ്തു. തുടര്‍ന്ന് അതു വലിയ വാക്കേറ്റത്തിലേക്ക് നയിച്ചു. നിയന്ത്രണം നഷ്ടപ്പെട്ട ഡെലിവറി യുവതിയെ തല്ലുകയായിരുന്നു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ഒടുവില്‍ ചുറ്റുമുള്ളവര്‍ യുവാവിനെ തള്ളിമാറ്റുകയായിരുന്നു. യുവതിയോ ഡെലിവറി എക്‌സിക്യൂട്ടീവോ ഇതുവരെ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ബന്ധപ്പെട്ട പിഎസ് ഉദ്യോഗസ്ഥന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ഉമാശങ്കര്‍ ദാഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

Popular this week