മുംബൈ:ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെ നടക്കും. സ്‌മാർട് ഫോണുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം വൻ ഓഫറുകളാണ് നൽകുക .
ഒപ്പോ റെനോ 5 പ്രോ, ഐഫോൺ 11, മോട്ടോ ജി31, മറ്റ് സ്മാർട് ഫോണുകൾക്കെല്ലാം ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മറ്റ് ഉപഭോക്താക്കളേക്കാൾ നേരത്തേ പ്രത്യേക വില്‍പനയിലേക്ക് പ്രവേശനം ലഭിക്കും. ബാങ്ക് കാർഡുകൾക്കും ഇഎംഐ ഇടപാടുകൾക്കും കിഴിവുകൾ ഉണ്ടായിരിക്കാം.
ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് വിൽപനയുടെ ചില വിവരങ്ങൾ മൈക്രോസൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ സ്മാർട് ഫോണുകൾ വിലക്കിഴിവിൽ വിൽക്കുമെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു. ഉപഭോക്താക്കൾക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം. ഇത് നിർദിഷ്ട സമയങ്ങളിൽ മാത്രമായിരിക്കും ലഭ്യമാകുക.
ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഇനങ്ങൾക്ക് 70 ശതമാനം വരെ കിഴിവ്, റൂട്ടറുകൾ, മൗസ്, കീബോർഡുകൾ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ്, ടാബ്‌ലെറ്റുകൾക്ക് 45 ശതമാനം വരെ കിഴിവ് എന്നിവയും ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് വിൽപനയില്‍ ലഭിക്കും.
സ്മാർട് വാച്ചുകൾക്ക് 65 ശതമാനം കിഴിവാണ് നൽകുന്നത്. എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കും വിൽപന സമയത്ത് പുതിയ ഡീലുകൾ ഉണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനും ഇഎംഐ ഇടപാടുകൾക്കും തൽക്ഷണ കിഴിവുകൾ പോലുള്ള ചില ബാങ്ക് ഓഫറുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 23 മുതൽ 24 വരെയാണ് നടക്കുകന്നത്. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന സെയിലിൽ 30,000ലധികം പുതിയ ഉൽപന്നങ്ങൾ അവതരിപ്പിക്കുമെന്നാണ് ആമസോൺ പ്രഖ്യാപിച്ചത്.