FLIGHT ✈️തിരുവനന്തപുരത്ത് വിമാനം ഇടിച്ചിറക്കി; അപകടം പരിശീലന പറക്കലിനിടെ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശീലനത്തിനിടെ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. അപകടത്തിൽ ആർക്കും പരുക്കില്ല. പൈലറ്റ് മാത്രമുണ്ടായിരുന്ന സെസ്ന 172ആർ വിമാനമാണ് നിയന്ത്രണം വിട്ടത്. പൈലറ്റ് രക്ഷപ്പെട്ടു. രാവിലെ 11.35 ന് ആണ് അപകടം. ഒരു മണിക്കൂറിനുള്ളിൽ റൺവേ പ്രവർത്തനക്ഷമമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News