അൻവർ ബേപ്പൂരിൽ മത്സരിച്ചേക്കുമെന്ന് സൂചന; സ്വാഗതംചെയ്ത് ബോർഡുകൾ

അൻവർ ബേപ്പൂരിൽ മത്സരിച്ചേക്കുമെന്ന് സൂചന; സ്വാഗതംചെയ്ത് ബോർഡുകൾ

കോഴിക്കോട്: പി.വി. അൻവർ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന സൂചനയോടെ അൻവറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ലെക്സ് ബോർഡുകൾ ബേപ്പൂരിൽ പ്രത്യക്ഷപ്പെട്ടു. ‘പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാൻ’ തനിക്ക് ബേപ്പൂരിൽ മത്സരിക്കണമെന്ന താൽപര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് അൻവർ പ്രഖ്യാപിച്ചിരുന്നു.

ബേപ്പൂർ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് എം.എൽ.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരിൽ തങ്ങിയിരുന്നു. ആ സമയത്താണ് ബോർഡുകൾ സ്ഥാപിച്ചത്. അതേസമയം, യു.ഡി.എഫുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായും ബേപ്പൂർ സീറ്റ് പി.വി. അൻവറിന് അനുവദിക്കുമെന്നും സൂചനയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News