പാലക്കാട് : അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് അബദ്ധത്തിൽ കുടിച്ചത്.
ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കുട്ടി തുടർച്ചയായി ഛർദ്ദിക്കുന്നുണ്ട്. ഉള്ളിൽ പൊള്ളലുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കുട്ടിയെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാനാണ് ജില്ലാ ആശുപത്രി അധികൃതർ നിർദ്ദേശം നൽകിയിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

