കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ +2 യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായി 2025-26 അദ്ധ്യയനവർഷത്തിൽ സാമ്പത്തിക ശാസ്ത്ര വകുപ്പിൽ സാമ്പത്തിക ശാസ്ത്രത്തിൽ 5 വർഷ ഇന്റഗ്രേറ്റഡ് സോഷ്യൽ സയൻസ് പ്രോഗ്രാം ആരംഭിക്കുന്നു. (FYIMP in Social Science with Specialization in Economics)..ഇത് വഴി വിദ്യാർഥികൾക്കു 3 വർഷം കഴിഞ്ഞാൽ ബിരുദ പഠനം പൂർത്തിയാക്കി BA സർട്ടിഫിക്കറ്റ് നേടാം.
തുടർന്നു പഠിക്കുന്നവർക്ക് നാലാം വർഷം ഓണേഴ്സ് ബിരുദമോ ഗവേഷണത്തോടു കൂടിയുള്ള ഓണേഴ്സ് ബിരുദമോ കരസ്ഥമാക്കാം. ഗവേഷണത്തിനു മുൻതൂക്കം നൽകി കൊണ്ടുള്ള അഞ്ചാം വർഷം ആറു മാസത്തെ ആഴത്തിലുള്ള പ്രോജക്ട് പഠനത്തിനും ഗവേഷണത്തിനും ശേഷം MA ബിരുദം നേടാൻ വിദ്യാർത്ഥിക്ക് അവസരം ഉണ്ട്.
ഈ പ്രോഗ്രാമിലൂടെ ബിരുദധാരികൾക്ക് പൊതുമേഖലയിലും കോർപ്പറേറ്റ് മേഖലയുമായി വ്യത്യസ്ത തൊഴിലവസരങ്ങളാണ് ലഭിക്കുന്നത് . പ്ലാനിംഗ് കമ്മീഷൻ ,പ്ലാനിംഗ് ബോർഡ്, സർക്കാർ ഏജൻസികൾ എന്നിവയിൽ സാമ്പത്തിക വിദഗ്ദ്ധൻ / ഗവേഷണ ഓഫീസർ, പൊതു, സ്വകാര്യ മേഖലകളിൽ ഡാറ്റാ അനലിസ്റ്റ് / പോളിസി അനലിസ്റ്റ്, ആർബിഐ, നബാർഡ്, വാണിജ്യ ബാങ്കുകൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാങ്കിംഗ് & ധനകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിനും
യുപിഎസ്‌സി, സംസ്ഥാന പിഎസ്‌സികൾ, ആർബിഐ, ഐഇഎസ്, യുജിസി-നെറ്റ് ജെആർഎഫ് മുതലായവ നേടുന്നതിനും , അദ്ധ്യാപനം, ഗവേഷണം എന്നിവയ്ക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിനും ഇ പ്രോഗ്രാം വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
എക്കണോമെട്രിക്സ് , വികസന പഠനങ്ങൾ, പരിസ്ഥിതി, പൊതുജനാരോഗ്യം, ഡിജിറ്റൽ മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ്, ഗവേഷണ രീതിശാസ്ത്രം, പെരുമാറ്റ & ലിംഗ സാമ്പത്തിക ശാസ്ത്രം, ഡാറ്റ അനലറ്റിക്‌സ് , ജിഐഎസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,ക്യാപ്‌സ്റ്റോൺ പ്രോജക്റ്റും ഇന്റേൺഷിപ്പുകളും, കൂടാതെ നൈപുണ്യ വികസനത്തിനു നൂതനമായ ഒട്ടനവധി കോഴ്‌സ്കളും , മാൾട്ടിഡിസ്പ്ലിനറി, മൂല്യവർധിത കോഴ്‌സുകളും സിലബസിന്റെ ഭാഗമായുണ്ട്.
പ്രവേശനത്തിന് admission.kannuruniversity.ac.in/ വഴി അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത +2. കൂടുതൽ വിവരങ്ങൾക്കു 9400337417 അവസാന ത : 17-06-2025, 5 PM


