തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര് കുവൈറ്റില്‍ നിന്നും ഒരാള്‍ അബുദാബിയില്‍ നിന്നും ഒരാള്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.
അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 32 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
ഇതുവരെ 33,116 പേര് റോഡ് മാര്‍ഗവും 1406 പേര് വ്യോമ മാര്‍ഗവും 833 പേര് കപ്പല്‍ മാര്‍ഗവും സംസ്ഥാനത്തെത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,616 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 31,143 പേര് വീടുകളിലും 473 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 95 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 38,547 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,727 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.
സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3914 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3894 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ഇന്ന്പുതിയ ഹോട്ട് സ്പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.