25.3 C
Kottayam
Monday, May 27, 2024

സൗദിയില്‍ വാഹനാപകടം: ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു

Must read

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് മലയാളികൾ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശിയായ മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന (36) ഇവരുടെ മൂന്ന് മക്കളായ ലൈബ (7), സഹ(5), ലുഫ്തി (3) എന്നിവരാണ് മരിച്ചത്. ദമാമിൽ ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ദമാമിൽ നിന്ന് ജിസാനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അഞ്ച് പേരും അപകസ്ഥലത്ത് തന്നെ മരിച്ചു. ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടർന്നാണ് ഇവർ ജിസാനിലേക്ക് പോയത്. വീട്ട് സാധനങ്ങൾ ഒരു ട്രക്കിൽ കയറ്റി അയച്ച ശേഷം കാറിൽ അനുഗമിക്കുകയായിരുന്നു കുടുംബം.

റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽ-റെയ്ൻ ആശുപത്രയിലെ മോർച്ചറിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവർത്തകരും എംബസിയും ഇടപെട്ട് പ്രവർത്തിക്കുന്നുണ്ട്. മരിച്ചവർ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week