KeralaNewsRECENT POSTS
കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി
കൊല്ലം: കൊല്ലത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. നാല് തൊഴിലാളികളാണ് ബോട്ടിലുള്ളത്. കൊല്ലം ശക്തികുളങ്ങരയില്‍ നിന്നു പോയ സ്നേഹിതന്‍ എന്ന ബോട്ടാണ് കടലില്‍ അകപ്പെട്ടത്.
മത്സ്യബന്ധനത്തിന് ഇടയില്‍ വല പ്രോപ്പലിറല്‍ കുടുങ്ങി എഞ്ചിന്‍ നിലച്ചുവെന്നാണ് പ്രാഥമിക വിവരം. ഒഴുക്കില്‍പ്പെട്ട ബോട്ട് കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്. അതേസമയം സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News