തിരുവനന്തപുരം: വിദേശ ട്രോളറുകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍. സമരത്തിന്റെ ഭാഗമായി ഈ മാസം 27 ന് തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി അറിയിച്ചു.
ഹര്‍ത്താല്‍ ദിനത്തല്‍ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കില്ലെന്നും സമിതി അറിയിച്ചു. തിങ്കളാഴ്ച കൊച്ചി കെഎസ്ഐഎന്‍സി ആസ്ഥാനം ഉപരോധിക്കും. വൈകിട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മയുെട കൊല്ലത്തെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും മത്സ്യമേഖല സംരക്ഷണ സമിതി വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News