പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി

പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി; ശക്തമായ തിരമാലയില്‍പ്പെട്ടതായി സംശയം

അമ്പലപ്പുഴ: പുന്നപ്ര പറവൂര്‍ തീരത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പൊങ്ങുവള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യതൊഴിലാളിയെ കാണാതായി. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പറവൂര്‍ ചാണിയില്‍ സ്റ്റീഫനെയാണ് (റോക്കി-56) കാണാതായത്.

ശക്തമായ തിരമാലയില്‍പ്പെട്ടതായാണ് സംശയം. പുന്നപ്ര പോലീസ്, നാട്ടുകാര്‍, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News