24.9 C
Kottayam
Friday, June 5, 2026

മീൻ പിടിച്ചശേഷം വായില്‍ കടിച്ച് പിടിച്ച് അടുത്ത മീനിനെ പിടിക്കാന്‍ നോക്കി; മത്സ്യത്തിന്റെ തല ശ്വാസനാളത്തില്‍ കുടുങ്ങി 29കാരന് ദാരുണാന്ത്യം

Must read

ചെന്നൈ: മത്സ്യബന്ധനത്തിന് ഇടയിലുണ്ടായ അപൂര്‍വമായ അപകടം 29കാരന്‍ മണികണ്ഠന്റെ ജീവന്‍ എടുത്തു. മധുരാന്ധകിലെ തടാകത്തിലാണ് ചൊവ്വാഴ്ച രാവിലെ ദാരുണമായ സംഭവം നടന്നത്. പതിവുപോലെ മീന്‍ പിടിക്കാനിറങ്ങിയ മണികണ്ഠന്‍ ആദ്യമായി പിടിച്ച ചെമ്പല്ലിയെ (പനങ്കൊട്ടൈ) വായിലേയ്ക്ക് വെച്ച ശേഷം അടുത്ത മത്സ്യത്തെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു.

വായില്‍ വെച്ച മത്സ്യം മണികണ്ഠന്റെ ശ്വാസനാളത്തില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ശ്വാസം മുടങ്ങി, കുഴഞ്ഞ് വീണ അദ്ദേഹം അരെയപാക്കത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തളര്‍ന്നു വീണത്. ഉടന്‍ ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

മൂര്‍ച്ചയുള്ള ചിറകുകളും കടുപ്പമുള്ള തലയും ഉള്ള ചെമ്പല്ലിയാണ് ശ്വാസനാളിയില്‍ കുടുങ്ങിയത്. ഇത്തരം അപകടങ്ങള്‍ മൂലം മത്സ്യബന്ധനത്തില്‍ ജാഗ്രത അനിവാര്യമാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

- Advertisement -

- Advertisement -

കൈകള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുന്നതില്‍ വിദഗ്ധനായിരുന്നു യുവാവെന്നാണ് ഒപ്പമുള്ളവര്‍ പറയുന്നത്. ദിവസ വേതനത്തിന് ജോലി ചെയ്തിരുന്ന യുവാവ് വീട്ടിലെ ആവശ്യത്തിനായാണ് തടാകത്തില്‍ മത്സ്യം പിടിക്കാനെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week