24.6 C
Kottayam
Monday, May 20, 2024

വിദ്യാർത്ഥി വളർത്തിയ എഴുനൂറോളം മീനുകൾ ചത്തുപൊങ്ങി,സംഭവത്തിൽ ദുരൂഹത

Must read

മുണ്ടക്കയം:മീൻ കുളത്തിൽ എഴുനൂറോളം മീനുകളെ ചത്ത നിലയിൽ കണ്ടെത്തി. കണ്ണിമല കോഴിക്കൽ മുരളീധരൻ നായരുടെ വീട്ടിലാണ് സംഭവം. മകൻ കണ്ണൻ നടത്തിവന്നിരുന്ന മീൻ കൃഷിയിലാണ് മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത്.

വെള്ളം ശുദ്ധീകരിക്കാൻ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്. ബുധനാഴ്ച വൈകിട്ട് രണ്ട് മീനുകളെ ചത്തനിലയിൽ കണ്ടെത്തിയതോടെ വെള്ളത്തിന്റെ പിഎച്ച് പരിശോധിക്കുകയും കുഴപ്പമില്ല എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങി.

പ്രധാന റോഡിന് സമീപമാണ് മീൻകുളം വീടും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരെങ്കിലും എന്തെങ്കിലും വിഷപദാർത്ഥം കുളത്തിൽ നിഷേപിച്ചതാണ് എന്ന കാര്യത്തിലും സംശയമുണ്ട് ഇതുസംബന്ധിച്ച് മുണ്ടക്കയം പോലീസിൽ പരാതി നൽകി.

തിലോപ്പിയ വിഭാഗത്തിൽപ്പെട്ട മൂന്നുമാസം പ്രായമുള്ള മീനുകളാണ് ചത്തത്. തൊടുപുഴ അൽ അസർ കോളേജിലെ ബിടെക് വിദ്യാർത്ഥിയായ കണ്ണൻ. പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ സ്വന്തമായി നിർമ്മിച്ച കുളം ആണ്. വെള്ളത്തിൽ വിഷപദാർത്ഥങ്ങൾ ഉണ്ട് എന്നറിയുവാൻ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week