തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 25-ന് കേരളത്തിലെത്തുമ്പോള്‍ സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സര്‍വീസ് ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിനുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിച്ചേരും. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയാക്കിയ 16 കോച്ചുകളുള്ള ട്രെയിന്‍ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
25-ന് തിരുവനന്തപുരം-കണ്ണൂര്‍ സര്‍വീസാണ് പ്രധാനമന്ത്രി ഫ്ളാഗ് ചെയ്യുക. ഫ്ളാഗ് ഓഫിന് മുമ്പായി പരീക്ഷണ ഓട്ടങ്ങള്‍ നടത്തും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍വരെ പരീക്ഷണ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News